പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് 2021 മായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും ജില്ലാഇലക്ഷൻ വിഭാഗവും സംയുക്തമായി ജില്ലയി ലെ കന്നി വോട്ടർമാർക്ക് ജില്ലാ കലക്ടറുമായി സംവദിക്കാൻ അവ സരമൊരുക്കുന്നു. കന്നി വോട്ടർമാരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാ ടുകളും ജില്ലയുടെ വികസന സാധ്യതകൾ , പ്രതീക്ഷകൾ എന്നിവ പങ്കുവയ്ക്കാനാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവർക്ക് പേര്, വയസ്സ്, ഫോൺ നമ്പർ , ഇ- മെയിൽ ഐ.ഡി. എന്നിവ സഹിതം districtelectionofficerpkd@gmail.com ൽ ഫെബ്രവരി 24 ന് വൈകീട്ട് അഞ്ച് വരെ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് കലക്ടറുമായി സംവദിക്കാൻ അവസരം ലഭിക്കുക. വിശദവിവര ങ്ങൾക്ക്: ഫോൺ – 8848061477