പാലക്കാട്:ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നൊരുക്കം തുടങ്ങി.ചെലവ് നിരീക്ഷിക്കുന്നതിനും മാതൃകാ പെ രുമാറ്റച്ചട്ടം നടപ്പാക്കുന്നത് ഉറപ്പുവരുത്തുന്നതിനും ജില്ലയില്‍ 12 നി യോജക മണ്ഡലങ്ങളിലായി മൂന്നു പേര്‍ വീതമുള്ള 36 സ്റ്റാറ്റിക് സര്‍ വെയ്‌ലന്‍സ് ടീമുകളെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. തൃത്താല, പട്ടാമ്പി മണ്ഡല ങ്ങളിലെ ആറ് സ്‌ക്വാഡുകള്‍ക്കായി പട്ടാമ്പി തഹസില്‍ദാരെ എക്സി ക്യൂട്ടീവ് മജിസ്ട്രേറ്റായി നിയോഗിച്ചിട്ടുണ്ട്. ഒറ്റപ്പാലം തഹസില്‍ദാ ര്‍ക്കാണ് ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജക മണ്ഡലങ്ങളുടെ ചുമതല. പട്ടാമ്പി സ്പെഷ്യല്‍ തഹസില്‍ദാര്‍ക്കാണ് കോങ്ങാട് മണ്ഡലത്തി ന്റെ ചുമതല. മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ക്ക് മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലത്തിന്റെയും പവര്‍ഗ്രിഡ് സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളുടെയും ആലത്തൂര്‍ താഹസീല്‍ദാര്‍ ക്ക് തരൂര്‍, ആലത്തൂര്‍ മണ്ഡലത്തിന്റെയും ചിറ്റൂര്‍, നെന്മാറ നിയോ ജകമണ്ഡലങ്ങള്‍ക്കായി ചിറ്റൂര്‍ തഹസില്‍ദാര്‍ക്കും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായി ചുമതല നല്‍കി.
വീഡിയോ സര്‍വെയ്‌ലന്‍സ് ടീമിനെ നിയോഗിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരവുചെലവുകള്‍ നി രീക്ഷിക്കുന്നതിനായി 12 നിയോജകമണ്ഡലങ്ങളിലുമായി 12 വീഡി യോ സര്‍വെയ്ലന്‍സ് ടീമിനെ നിയോഗിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോ ഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള
തീവ്രയജ്ഞത്തിന് ജില്ലയില്‍ തുടക്കം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പു തിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള തീവ്രയജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. യുവാക്കള്‍, ഭിന്നശേഷി വിഭാഗക്കാര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, ഗോത്ര വിഭാഗക്കാര്‍ തുടങ്ങിയ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് കൂടുത ല്‍ വോട്ടര്‍മാരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം.
ജില്ലയിലെ കോളേജ് പ്രിന്‍സിപ്പള്‍മാരുമായി ജില്ലാ കലക്ടര്‍ 24 ന് യോഗം ചേരും
കൂടുതല്‍ യുവാക്കളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആദ്യഘട്ടമെന്നോണം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12 ന് ജില്ലാ തിര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാ ങ്ക് ജില്ലയിലെ കോളേജ് പ്രിന്‍സിപ്പള്‍മാരുമായി ഓണ്‍ലൈനായി കൂടിക്കാഴ്ച നടത്തും. കൂടാതെ ജില്ലയിലെ യൂത്ത് ക്ലബ്ബുകള്‍ കേന്ദ്രീ കരിച്ചും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
നാടന്‍ കലാരൂപങ്ങളും സാമൂഹിക മാധ്യമങ്ങളും ഉപയോഗപ്പെടുത്തി പ്രചാരണം
നാടന്‍ കലാരൂപങ്ങളും സാമൂഹിക മാധ്യമങ്ങളും കൂടുതല്‍ ഉപ യോഗപ്പെടുത്തിയാണ് ഇത്തവണ പ്രചാരണം നടത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കുറഞ്ഞ ജില്ലയിലെ ബൂത്തുകള്‍ കണ്ടെത്തി ഇത്തരം ബൂത്തുകള്‍ കേന്ദ്രീകരിച്ച് കൂടു തല്‍ വോട്ടര്‍മാര്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരം ഭിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ ഇതുവരെയും പേര് ചേര്‍ക്കാത്ത പുതിയ വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി www.ceo.kerala.gov.in, www.eci.gov.in മുഖേന രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി പിന്നീട് അറിയിക്കും.
ജില്ലയില്‍ സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമിനെ നിയോഗിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷി ക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് ഉറപ്പുവരു ത്തുന്നതിനും ജില്ലയില്‍ 12 നിയോജക മണ്ഡലങ്ങളിലായി മൂന്നു പേര്‍ വീതമുള്ള 36 സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമുകളെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തര വിട്ടു. തൃത്താല, പട്ടാമ്പി മണ്ഡലങ്ങളിലെ ആറ് സ്‌ക്വാഡുകള്‍ ക്കായി പട്ടാമ്പി തഹസില്‍ദാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി നിയോഗിച്ചിട്ടുണ്ട്. ഒറ്റപ്പാലം തഹസില്‍ദാര്‍ക്കാണ് ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജക മണ്ഡലങ്ങളുടെ ചുമതല. പട്ടാമ്പി സ്പെഷ്യല്‍ തഹസില്‍ദാര്‍ക്കാണ് കോങ്ങാട് മണ്ഡലത്തിന്റെ ചുമതല. മണ്ണാ ര്‍ക്കാട് തഹസില്‍ദാര്‍ക്ക് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലത്തിന്റെ യും പവര്‍ഗ്രിഡ് സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളുടെയും ആലത്തൂര്‍ താഹസീല്‍ദാര്‍ക്ക് തരൂര്‍, ആല ത്തൂര്‍ മണ്ഡലത്തിന്റെയും ചിറ്റൂര്‍, നെന്മാറ നിയോജകമണ്ഡല ങ്ങള്‍ക്കായി ചിറ്റൂര്‍ തഹസില്‍ദാര്‍ക്കും എക്സിക്യൂട്ടീവ് മജിസ്ട്രേ റ്റുമാരായി ചുമതല നല്‍കി.
ഫ്ളൈയിങ് സ്‌ക്വാഡ് രൂപീകരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ചെല വുകളുടെ നിരീക്ഷണത്തിനായി ജില്ലയില്‍ ഫ്ളൈയിങ് സ്‌ക്വാഡ് രൂപീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് സ്‌ക്വാഡുകള്‍ വീതം ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി 36 സ്‌ക്വാഡുക ളെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ നിയോജക മണ്ഡലങ്ങളി ലും മൂന്നു വീതം അംഗങ്ങളാണ് ഉണ്ടാവുക. പണമോ മറ്റ് പാരിതോ ഷികങ്ങളോ കൈകൂലിയോ നല്‍കിയും മറ്റ് ഏതെങ്കിലും രീതിയി ല്‍ വോട്ടര്‍മാരെ സ്വാധീനിക്കുകയോ ചെയ്താല്‍ ഫ്ളൈയിങ് സ്‌ക്വാ ഡ് നടപടിയെടുക്കുന്നതാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തി ന്റെയും ഇലക്ഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ല യിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. ജില്ലയിലെ മണ്ഡലങ്ങളുടെ ക്രമീകരണം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീ നിന്റെ ഘടന, പ്രവര്‍ത്തന സുതാര്യത, തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ക്ലാസ് നല്‍കിയത്. ഇലക്ട്രോ ണിക് വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള സെല്‍ഫ് ചെക്കിംഗ് സംവിധാനം, ടു ലൈന്‍ ഡിസ്പ്ലേ, ബാറ്ററി മാത്രമായി മാറ്റി ഇടുന്നതിനുള്ള സംവിധാനം, ചാര്‍ജ് കാണിക്കുന്നതിനുള്ള സംവിധാനം ഉള്‍പ്പെടെയുള്ളവ പരി ചയപ്പെടുത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരി പാടിയില്‍ ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ടി. എ ഷാനവാസ് ഖാന്‍, സംസ്ഥാനതല പരിശീലകരായ എ മുരളീധരന്‍, കെ.പി രമേശ് എന്നിവര്‍ ക്ലാസ് നയിച്ചു.