മണ്ണാര്‍ക്കാട് : കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പ ദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്ന ശേഷിക്കാര്‍ക്കുള്ള പ്ര ത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് ശശികുമാര്‍ ഭീമനാട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ക്ഷേമവും വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി ക്ലാസ് നയിച്ചു.വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റഫീന മുത്ത നില്‍. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന കോഴിശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഒ. ആയിഷ, കെ വിനീത, നാലകത്ത് അബൂബക്കര്‍, അസിസ്റ്റന്റ് സെക്രട്ടറി ജയ ന്‍ എന്നിവര്‍ സംസാരിച്ചു.ഭിന്നശേഷിക്കരുടെ ചര്‍ച്ചകള്‍ ക്രോഡീക രിച്ച് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വി ജയ ലക്ഷ്മി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സുരേഷ്, ബി.ആര്‍.സി പ്രതിനിധി
സൗമ്യ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ഭിന്നശേഷിക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.