മണ്ണാര്‍ക്കാട്:കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ പ്രചര ണത്തിന്റെ ഭാഗമായി കെ.എസ്.ടി.എ.മണ്ണാര്‍ക്കാട് സബ് ജില്ലാ സമി തിയുടെ നേതൃത്വത്തില്‍ ടൗണില്‍ അധ്യാപകര്‍ പ്രകടനവും ഉപജി ല്ലാ ഓഫീസിനു മുന്നില്‍ പൊതുയോഗവും സംഘടിപ്പിച്ചു.മത നിര പേക്ഷ വികസിത കേരളം, കരുത്താവുന്ന ജനകീയ വിദ്യാഭ്യാസം എന്ന പ്രമേയം മുന്‍നിര്‍ത്തി ഫെബ്രുവരി 26, 27, 28, തീയതികളില്‍ തിരുവനന്തപുരത്താണ് കെ.എസ്.ടി.എ യുടെ 30 മത് സംസ്ഥാന സമ്മേളനം നടക്കുന്നത്.പൊതുയോഗം ജില്ലാ ട്രഷറര്‍ വി.എ..ജോണ്‍ സണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് പി.എം. മധു അധ്യക്ഷതവഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.കൃഷ്ണദാസ്, എ.ആര്‍. രവിശങ്കര്‍, സെക്രട്ടറി എ.മുഹമ്മദാലി, ജി.എന്‍ . ഹരിദാസ് ,ഷൈന്‍ ശങ്കര്‍ദാസ് ,കെ.കെ. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.