മണ്ണാര്‍ക്കാട് : വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതുവിദ്യാ ഭ്യാസം എന്ന പ്രമേയവുമായി കെ എസ് ടി യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥയുടെ പ്രചരണാ ര്‍ത്ഥം മണ്ണാര്‍ക്കാട് മേഖലാ പ്രചരണ ജാഥ സംഘടിപ്പിക്കാന്‍ ഉപ ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. ജാഥയുടെ ഉദ്ഘാ ടനം എത്തനാട്ടുകര കോട്ടപ്പള്ളയില്‍ വെച്ച് മുസ്ലിം ലീഗ് ജില്ലാ സെ ക്രട്ടറി റഷീദ് ആലായന്‍ നിര്‍വഹിക്കും. സമാപനം മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ ചെയര്‍മാനും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയുമായ സി മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിക്കും.
ജാഥാ ക്യാപ്റ്റന്‍ കെ എസ് ടി യു മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല പ്ര സിഡണ്ട് കെ. അബൂബക്കര്‍, വൈസ്‌ക്യാപ്റ്റന്‍ ഉപജില്ലാ പ്രസിഡണ്ട് ടി കെ മുഹമ്മദ് ഹനീഫ, കോഡിനേറ്റര്‍മാരായിവിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അന്‍വര്‍ സാദത്ത്,ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത് ,ഡയറക്ടറായി വിദ്യാഭ്യാസ ജില്ലാ ട്രഷറര്‍ സിപി ശിഹാബുദ്ധീന്‍, ഉപ ഡയറക്ടര്‍ കെ.ജി മണികണ്ഠന്‍ എന്നിവരെ തിരഞ്ഞെടുത്തു.
കെ എസ് ടി യു ജില്ലാ പ്രസിഡന്റ് സിദ്ദിഖ് പാറോക്കോട് പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് ടി കെ മുഹ മ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു പി അന്‍വര്‍ സാദത്ത്,സിപി ശിഹാബുദ്ദീന്‍, സലിം നാലകത്ത്, ഹുസൈന്‍ കോളശ്ശേരി, കെ ജി മണികണ്ഠന്‍, കെ. അബ്ദു മനാഫ്, എന്‍ ഷാനവാസ് അലി, വി പി മുഹമ്മദ് മുസ്തഫ, പി പി ഹംസ, കെ.എം മുസ്തഫ, ടി കെ അബ്ദുല്‍ സലാം, പി. മുഹമ്മദാലി, സി കെ റിയാസ് , സുല്‍ഫിക്കര്‍ അലി, യൂനുസ് സലീം, പി.ഹംസ, എന്നിവര്‍ പങ്കെടുത്തു.