മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയോടനുബന്ധിച്ചുളള വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ ഉദ്ഘാ ടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യ ക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കള ത്തില്‍ പദ്ധതി രേഖ പ്രകാശനം നടത്തി. വികസന കാര്യ ചെയര്‍ മാന്‍ പി.എം നൗഫല്‍ തങ്ങള്‍ പദ്ധതി അവതരണം നടത്തി. വിഷന്‍ 2021 ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.പി.എസ് പയ്യനെടം അവ തരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ മുസ്തഫ വറോടന്‍, ബ്ലോക്ക് അംഗം വി. പ്രീത, സ്ഥിരം സമിതി ചെയര്‍മാന്‍മാ രായ സഹദ് അരിയൂര്‍, എം. ഇന്ദിര, ജനപ്രതിനിധി കളായ വിജയല ക്ഷ്മി, അജിത്ത്, റസീന വറോടന്‍, രുഗ്മിണി, ടി.കെ മുഹമ്മദ് ഷമീര്‍, മുഹമ്മദ് ഷരീഫ്, ഉഷ, വിനീത, എം. സിദ്ദീഖ്, ശ്രീജ, ഹരിദാസന്‍, രാജന്‍ ആമ്പാടത്ത്, കാദര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സ ണ്‍ ഷാഹിന എരേരത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. വെസ് പ്രസിഡന്റ് മേരി സന്തോഷ് സ്വാഗതവും സെക്രട്ടറി കെ.വി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.