മണ്ണാര്‍ക്കാട്: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ 2021-22 വാര്‍ ഷിക പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മണ്ണാര്‍ ക്കാട് ബ്ലോക്ക് വികസന സെമിനാര്‍ നാളെ രാവിലെ 11ന് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ നടക്കും.വി.കെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ കരട് പദ്ധതി രേഖ പ്രകാശനം ചെയ്യും.പി ഉണ്ണി എംഎല്‍എ മുഖ്യാതിഥിയായിരിക്കും.ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ മുസ്തഫ വറോടന്‍ കരട് പദ്ധതി രേഖ ഏറ്റുവാങ്ങും.വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബുഷറ കരട് പദ്ധതി രേഖ അവതരിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സികെ ഉമ്മുസല്‍മ അധ്യ ക്ഷയാകും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ലത മുള്ളത്ത്, ജസീന അക്കര,സലീം മാസ്റ്റര്‍,ലക്ഷ്മിക്കുട്ടി,എ.ഷൗക്കത്തലി,സതി രാമരാജന്‍, ഒ.നാരായണന്‍കുട്ടി,രാമചന്ദ്രന്‍ മാസ്റ്റര്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാരായ ഗഫൂര്‍ കോല്‍ക്കളത്തില്‍,റെജി ജോസഫ്, മെഹര്‍ ബാന്‍ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ തങ്കം മഞ്ചാടിക്കല്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠന്‍,പിവി കുര്യന്‍,ബഷീര്‍ തെ ക്കന്‍,പ്രീത വി,ഷാവാസ് മാസ്റ്റര്‍,അബ്ദുല്‍ സലീം,പടുവില്‍ കുഞ്ഞു മുഹമ്മദ്,രമാ സുകുമാരന്‍,ജയശ്രീ ടീച്ചര്‍,ആയിഷ ബാനു,ബിജി ടോമി,ഓമന രാമചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും .വൈസ് പ്രസി ഡന്റ് മുഹമ്മദ് ചെറൂട്ടി സ്വാഗതവും സെക്രട്ടറി വിനു എസ് നന്ദി യും പറയും.