മണ്ണാര്‍ക്കാട്:ദേശീയ നവീകരണ പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന തൊ ഴിലാളികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ഒമ്‌നി വാന്‍ പാഞ്ഞു കയറി ഒരാള്‍ മരിച്ചു.നാലോളം പേര്‍ക്ക് പരിക്കേറ്റു. ഊരാ ളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിലെ തൊഴിലാളി യായ കോഴിക്കോട് പേരാമ്പ്ര സ്വദേശി വിഷ്ണു വിനോദ് (23) ആണ് മരിച്ചത്.മറ്റൊരു തൊഴിലാളിയായ റിജു,ഒമ്‌നി വാനിലുണ്ടായിരുന്ന കരിമ്പ മരുതംകാട് പുത്തന്‍പറമ്പില്‍ അച്ചാമ്മ (74),ജോളി (49), അദി ന്‍ (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ ഗുരുതരമായി പരിക്കേറ്റ റിജുവിനെ പെരിന്തല്‍മണ്ണ ആശുപത്രിയിലും മറ്റുള്ളവരെ തച്ചമ്പാറ യിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് വൈകീട്ട് അഞ്ചരയോടെ മണ്ണാര്‍ക്കാട് ചിറക്കല്‍പ്പടി ചൂരിയോട് പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.ഒമ്‌നിവാനിന്റെ ടയര്‍ പൊട്ടി യതാണ് നിയന്ത്രണം തെറ്റാനിടയാതെന്നാണ് പറയപ്പെടുന്നത്. മണ്ണാ ര്‍ക്കാട് പോലീസ് സ്ഥലതെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!