അലനല്ലൂര്‍:പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ ആരോഗ്യ വകുപ്പ് ഫീല്‍ഡ് വിഭാഗം ജീവനക്കാരെ അവഗണിച്ചതിനെതിരെ കേരള പബ്ലിക് ഹെല്‍ത്ത് ആക്ഷന്‍ കൗണ്‍സില്‍ അലനല്ലൂര്‍ ബ്ലോക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജെപിഎച്ച്എന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സിസിലി ഉദ്ഘാടനം ചെയ്തു.കെഎച്ച്‌ഐയു ജില്ലാ പ്രസിഡന്റ് സിഎം രാധാകൃഷ്ണന്‍ അധ്യക്ഷനായി.അലനല്ലൂര്‍ ബ്ലോക്ക് കണ്‍വീനര്‍ കെ സുരേഷ് സംസാരിച്ചു.ജെപിഎച്ച്എന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി റുഖിയ സ്വാഗതം പറഞ്ഞു.പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ അവഗണിച്ച ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തണമെന്ന് പ്രതി ഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.