പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയള വില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ നങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ‘അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം’ ഫോട്ടോ- പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ വടക്കഞ്ചേരിയിൽ സമാപിച്ചു. ഫെബ്രുവരി 10 മുതൽ 14 വരെ പാലക്കാട് സ്റ്റേഡിയം സ്റ്റാന്റ്, ഒറ്റപ്പാലം ബസ് സ്റ്റാ ൻഡിനു സമീപം ഓപ്പൺ ഓഡിറ്റോറിയം, മണ്ണാർക്കാട് ബസ്സ് സ്റ്റാന്റ്, ചിറ്റൂർ അണിക്കോട് ടാക്സി സ്റ്റാന്റ്, വടക്കഞ്ചേരി ഇ.എം.എസ് ഓഡി റ്റോറിയത്തിന് സമീപം എന്നീ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന ഫോ ട്ടോ പ്രദര്‍ശനമാണ് വടക്കഞ്ചേരിയിൽ സമാപിച്ചത്. ഫെബ്രുവരി 10 ന് പാലക്കാട് സ്റ്റേഡിയം സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച ഫോട്ടോ പ്രദ ർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളാണ് നിർവഹിച്ചത്. ചിറ്റൂർ -അണിക്കോട് നടന്ന പ്രദ ർശന സ്റ്റാൾ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി സന്ദർശിച്ചു. അഞ്ചു ദിവസങ്ങളിലായി ജില്ലയിൽ നടന്ന ഫോട്ടോ പ്രദർശനം വീ ക്ഷിക്കുവാൻ നിരവധി ആളുകളാണ് എത്തിയത്. പ്രദര്‍ശന ത്തി നോടനുബന്ധിച്ച് പത്മശ്രീ രാമചന്ദ്ര പുലവരുടെ മകൻ രാജീവ് പുല വരുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ ത്തനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പപ്പറ്റ് ഷോ ശ്രദ്ധേയമായി.വിവിധ വകുപ്പുകള്‍ മുഖേന സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്ര ര്‍ത്തനങ്ങൾ ഉൾപ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാ ക്കിയ വീഡിയോകളും പ്രദര്‍ശിപ്പിച്ചു.
കിടാരി പാര്‍ക്ക്, ജീവാണു ജൈവവള ഗുണനിലവാര ശാല, ടൂറിസം, നെല്ലിയാമ്പതി ഓറഞ്ച് ഫാം, പട്ടയവിതരണം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ജില്ലാ ആശുപത്രി, എം.ഡി രാമനാഥന്‍ സാംസ്‌ക്കാരിക നിലയം, അപ്നാഘര്‍, മെഡിക്കല്‍ കോളേജ്, മൂലത്തറ റെഗുലേറ്റര്‍, കുന്നംകാട്ടുപതി ജലശുദ്ധീകരണ ശാല, സുഭിക്ഷ കേരളം, കെ. എസ്.ഇ.ബി, സാമൂഹിക പഠനമുറി, മുക്കാലി-ചിണ്ടക്കി റോഡ്, ന്യൂട്രീഷ്യന്‍ ക്ലിനിക്ക്, മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി, നെല്ല് സംഭരണം, കാര്‍ഷിക വികസനം, ക്ഷീരവികസനം, വ്യവസായം എന്നീ വിഷയങ്ങളാണ് ഫോട്ടോ-പോസ്റ്ററുകളില്‍ ഉൾപ്പെടുത്തിയത് .
നവകേരള മിഷന്‍ (ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാ ഭ്യാസ സംരക്ഷണ യജ്ഞം), ക്ഷീരവികസനം, കാര്‍ഷിക വികസ നം, പാലക്കാട് ഗവ.മെഡിക്കല്‍ കോളെജ്, പൊതുമരാമത്ത് പാലം വിഭാഗം, ജലവിഭവം, വിനോദസഞ്ചാരം, പട്ടികവര്‍ഗ വികസനം, ജില്ലാ ആശുപത്രി, കുഴല്‍മന്ദം നായാടി കോളനി, മാരായമംഗലം ഫുട്‌ബോള്‍ ടര്‍ഫ്, കണ്ണമ്പ്ര വഴിയോര വിശ്രമ കേന്ദ്രം, കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രി, സാംസ്‌ക്കാരിക വകുപ്പ്, കൃഷി, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകള്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങൾ ആസ്പദമാക്കി നിർമ്മിച്ച 20 വീഡിയോ കളും പ്രദര്‍ശിപ്പിച്ചു. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍, ധന സഹായം, വായ്പാവിതരണം ഉള്‍പ്പെടുന്ന ജനോപകാര പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും പ്രദര്‍ശന കേന്ദ്രത്തില്‍ ലഭ്യമാക്കി.