ആലത്തൂർ: സംസ്ഥാന വ്യാപകമായി പ്രകൃതി സൗഹൃദ കൃഷി വ്യാ പിപ്പിക്കാൻ സർക്കാർ തീരുമാനമെന്ന് കാർഷിക-വികസന-കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പറഞ്ഞു. ആല ത്തൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പ്പാടം പാടശേഖര സമിതിയിൽ നി റ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി സൗഹൃദ നെ ൽകൃഷി കൊയ്ത്തുത്സവം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു മന്ത്രി. സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വ ത്തി ൽ 86000 ഹെക്റ്റർ സ്ഥലത്താണ് പ്രകൃതി സൗഹൃദ കൃഷി നടപ്പാക്കാൻ ഉദേശിക്കുന്നത്. ഇതിനായി 500 ഹെക്റ്റർ വീതം അടങ്ങുന്ന ക്ലസ്റ്ററു കൾ രൂപീകരിക്കും. ഒരു ക്ലസ്റ്ററിന് 26 ലക്ഷം രൂപ വരെ സബ്‌സിഡി നൽകി സഹായിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.സി.ആർ, കാർ ഷിക യൂണിവേഴ്സ്റ്റിറ്റി എന്നിവർ പുറത്തിറക്കിയ ശാസ്ത്രീയ മാന ദണ്ഡങ്ങൾ അനുസരിച്ചാണ് കൃഷി നടത്തുക. ക്ലസ്റ്ററുകളിൽ കൃഷി ചെയ്യുന്ന കാർഷിക ഉത്പന്നങ്ങൾ വിഷരഹിത ഉത്പ്പന്നമാണെന്ന് ഉറപ്പ് നൽകുന്ന പാർട്ടിസിപ്പേറ്ററി ഗ്യാരണ്ടി സർട്ടിഫിക്കറ്റ് നൽകും. നെൽകൃഷിക്ക് പുറമേ മറ്റ് കൃഷി ഉത്പന്നങ്ങൾക്കും ഇത് ലഭ്യ മാ ക്കും. ഉത്പന്നങ്ങൾക്ക് കൂടുതൽ വിലകിട്ടാനും കർഷകരുടെ വരു മാനം വർദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. കൃഷി പ്രകൃതി സൗ ഹൃദമാണെങ്കിലും യന്ത്രവത്കരണം ഉപയോഗപ്പെടുത്താനാവും. കർഷകരുടെ ഉത്‌പാദനച്ചെലവ് കുറയ്ക്കുകയും വരുമാനം കൂട്ടുക യുമാണ് നയം. രാജ്യത്ത് നെല്ലിന് ഏറ്റവും കൂടുതൽ വില കിട്ടുന്ന സംസ്ഥാനം കേരളമാണ്.സംസ്ഥാന സർക്കാരിന്റെ ഇടപെടൽ മൂലം സംസ്ഥാനത്ത് നെൽകൃഷി ലാഭത്തിലാണെന്നും മന്ത്രി പറ ഞ്ഞു. നെല്ല് സംഭരണം തുടരുക എന്നത് സർക്കാർ തീരുമാനമാണ്. കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചതിലൂടെ കർഷകർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കും. ഏകദേശം 28 ലക്ഷം കർഷകർ കർഷക ക്ഷേമനിധി ബോർഡിൽ അംഗമാക്കും. നെല്ലിന് റോയൽറ്റി പ്രഖ്യാപിച്ചു. 16 ഇനം പച്ചക്കറികൾക്ക് തറവില നിശ്ച യിച്ചു. തദ്ദേശ സ്ഥാപനങ്ങൾ വഴി കൃഷിക്ക് നൽകുന്ന സഹായങ്ങൾ സമയബന്ധിതമായി നൽകി കർഷകരോട് പറഞ്ഞ മുഴുവൻ വാഗ്ദാ നങ്ങളും സർക്കാറും കൃഷിവകുപ്പും നടപ്പാക്കിയതായും മന്ത്രി പറ ഞ്ഞു. ആലത്തൂരിലെ റൈസ്മിൽ ഏറ്റെടുത്ത് നടത്താൻ തയ്യാറുള്ള സഹകരണ സംഘങ്ങൾ ഉണ്ടെങ്കിൽ അവരെ ചുമതല ഏൽപ്പിക്കും. നിറ ബ്രാൻഡ് വിഷരഹിത അരി വിപണന ഉദ്‌ഘാടനം, നിറ നേട്ടങ്ങ ളുടെ നാലുവർഷം ബുക്‌ലെറ്റ് പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.

ആലത്തൂർ എം.എൽ.എ കെ.ഡി പ്രസേനൻ അധ്യക്ഷനായി. ആല ത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ആസാ ദ്, ഗ്രാമപഞ്ചായത്ത് അംഗം ടി സഞ്ചു,കേരള കാര്ഷിക സർവ്വകലാ ശാല അസോ. ഡയറക്റ്റർ ഓഫ് റിസർച്ച് മേധാവി എം.എൽ ജ്യോതി, പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രസാദ് മാത്യു, ആലത്തൂർ കൃഷി അസിസ്റ്റന്റ് ലാലിമ ജോർജ്ജ്, നിറ കൺവീനർ എം.വി രശ്മി എന്നിവ ർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!