മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് എ.എല്‍.പി. സ്കൂളിന്റെ 125-ാം വാര്‍ഷികാഘോഷം 26,30,31 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.26-ന് വിളംബരഘോഷയാത്ര നഗരസഭാധ്യക്ഷ കെ.സജ്ന ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയര്മാന് എം. പുരുഷോത്തമന് അധ്യക്ഷനാകും. 30-ന് പൂര്‍വവിദ്യാര്‍ഥികളുടെ കലാസന്ധ്യയുണ്ടാ കും. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കര്‍ ഉദ്ഘാടനം ചെയ്യും.ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തും.31-ന് നടക്കുന്ന വാര്‍ഷികാഘോഷം എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.എം. പുരുഷോ ത്തമന് അധ്യക്ഷനാകും.തുടര്‍ന്ന്, കുട്ടികളുടെ കലാപരിപാടികളുമുണ്ടാകുമെന്ന് സ്വാഗതസംഘം ചെയര്മാന് എം.പുരുഷോത്തമന്, പ്രധാനാധ്യാപിക സി.മിനി ജോണ്‍,പൂര്‍വവിദ്യാര്‍ഥി അസോസിയേഷന് രക്ഷാധികാരി കെ.സി സച്ചിദാനന്ദന്, പി.ടി.എ. വൈസ്പ്രസിഡന്റ് പ്രസാദ്, പിരമ എന്നിവര്‍ അറിയിച്ചു.
