മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന നേതൃപരിശീലന ക്യാംപ് എം.ഇ.എസ്. കല്ലടി കോളജില്‍ നടന്നു.പാലക്കാട്,വയനാട് ജില്ലകളിലെ വളണ്ടിയര്‍മാര്‍ക്കായി നടത്തിയ ക്യാംപ് വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു. കല്ലടി കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍ അധ്യക്ഷനായി.സര്‍വകലാശാല എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.സോഫ്റ്റ് സ്കില്‍ ട്രൈനര്‍ അഷീഖ് കുമരംപുത്തൂര്‍, ലീഡര്ഷിപ് ട്രൈനര്‍ കെ.ടി അംബ്രാസ് എന്നിവര്‍ ക്ലാസെടുത്തു.കല്ലടി കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദ് അലി, കോളജ് പ്രോഗ്രാം ഓഫിസര്‍ കെ.ഷരീഫ്, ചരിത്രവിഭാഗം അധ്യാപകന് പി.എം സലാഹുദീന്‍,വയനാട് ജില്ലാ എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ വിനോദ് തോമസ്, ഫസീഹുല് ഇര്ഫാന് എന്നിവര്‍ സംസാരിച്ചു.
