കോട്ടോപ്പാടം :വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കൗണ്‍സി ല്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ്,അധ്യാപക സര്‍വ്വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നട ത്തിയ അധ്യാപകരുടെയും ജീവനക്കാരുടെയും അലനല്ലൂര്‍ മേഖല പ്രാദേശിക കാല്‍നട ജാഥ സമാപിച്ചു.ജാഥ സമാപനം കോട്ടോപ്പാട ത്ത് സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. മനോമോഹന്‍ ഉദ്ഘാടനം ചെയ്തു.രജനി ഇടമുറ്റത്ത് അധ്യക്ഷത വഹിച്ചു.

സലീം അക്കര, ജാഥാ ക്യാപ്റ്റന്‍ എന്‍.എന്‍.പ്രജിത, വൈസ് ക്യാപ്റ്റന്‍ പി.ജയചന്ദ്രന്‍, മാനേജര്‍ സി.മുഹമ്മദ് റഷീദ്, അലനല്ലൂര്‍ ഗ്രാമപഞ്ചാ യത്ത് അംഗം പി.എം. മധു , കെ.എസ്. ടി.എ. സബ്ജില്ലാ സെക്രട്ടറി എ .മുഹമ്മദാലി, യൂസഫ് പുല്ലിക്കുന്നന്‍ , ഫിറോസ് കീടത്ത്, കെ. രാജ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അട്ടപ്പാടി, മണ്ണാര്‍ക്കാട്, അലനല്ലൂര്‍ മേഖലകളിലാണ് മണ്ണാര്‍ക്കാട് പ്രാദേശിക കാല്‍നട ജാഥകള്‍പ്രയാണം നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!