മണ്ണാര്‍ക്കാട്:ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യ മായി നടപ്പാക്കുന്ന ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളെ ഭക്ഷ്യ സു രക്ഷാ പഞ്ചായത്തുകളായി പ്രഖ്യാപിച്ചിച്ചു. വാണിയംകുളം, മലമ്പു ഴ , കൊടുവായൂര്‍ , വടക്കഞ്ചേരി, കണ്ണാടി, മുണ്ടൂര്‍, കോങ്ങാട്, കുമ രംപുത്തൂര്‍, ആലത്തൂര്‍, കാവശ്ശേരി , അനങ്ങനടി , നെന്‍മാറ, മാത്തൂ ര്‍ , പുതുപ്പെരിയാരം, കാഞ്ഞിരപ്പുഴ , അഗളി, തേങ്കുറിശ്ശി, കോട്ടായി , മുതുതല, നെല്ലായ, അമ്പലപ്പാറ , തൃത്താല , കൊല്ലങ്കോട്, എരുത്തേ മ്പതി, പിരായിരി , അകത്തേത്തറ, കാരാക്കുറിശ്ശി, ഷോളയൂര്‍, എരി മയൂര്‍, കണ്ണമ്പ്ര, കൊപ്പം, വെള്ളിനേഴി , ലക്കിടി പേരൂര്‍, ചാലിശ്ശേരി, മുതലമട, പെരുവെമ്പ് എന്നീ പഞ്ചായത്തുകളെയാണ് ഭക്ഷ്യസുര ക്ഷ പഞ്ചായത്തുകളായി പ്രഖ്യാപിച്ചത്. പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന കടകള്‍ എന്നിവയുടെ ലൈസന്‍സിംഗ്് , ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളുടെ പാലനം എന്നിവ അടിസ്ഥാനമാക്കിയാണ് ഭക്ഷ്യസുരക്ഷാ പഞ്ചായ ത്തുകളായി പ്രഖ്യാപിച്ചത് .

ആരാധനാലയങ്ങളില്‍ ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണവും പ്രസാദവും ലഭ്യമാക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ യുടെ ‘ഈറ്റ് റൈറ്റ്’ പദ്ധതിയുടെ ഭാഗമായി ‘ബ്ലിസ്ഫുള്‍ ഓഫറിങ്ങ് ടു ഗോഡ്’ ജില്ല യില്‍ നടപ്പാക്കി വരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട 120 ഓളം ആരാധ നാലയങ്ങള്‍ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ ലൈസന്‍സ് എടുത്തു. മത്സ്യത്തിലെ മായവും ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വില്‍ പനയും തടയാനുള്ള ഓപ്പറേഷന്‍ ‘സാഗര്‍റാണി’ പദ്ധതിയിലൂടെ ജില്ലയിലെ മാര്‍ക്കറ്റുകള്‍, ചെക്ക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നു വരുന്നുണ്ട്. ഓണം, ക്രിസ്മസ് സീസണുകളോടനുബന്ധിച്ച് സ്‌ക്വാഡ് രൂപീകരിച്ചും ഭക്ഷണ ഉത്പാദന വിതരണ വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്താറുണ്ട്.

ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ‘ഈറ്റ് റൈറ്റ്’ മൂവ്‌മെന്റ് ആശയത്തിലൂന്നി ‘നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം’ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒളി മ്പ്യന്‍ പ്രീജ ശ്രീധരനെ ജില്ലയിലെ ഭക്ഷ്യസുരക്ഷാ ബ്രാന്‍ഡ് അംബാ സിഡറായി പ്രഖ്യാപിച്ചിട്ടുണ്ട്.കൂടാതെ വകുപ്പിന്റെ ജില്ലയിലെ പരിശോധനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി മൊബൈല്‍ ലാബ് ആരംഭിച്ചു. എണ്ണ, വെള്ളം, പാല്‍, ഭക്ഷ്യവസ്തുക്കളിലെ കളര്‍ എന്നി വ സഞ്ചരിക്കുന്ന മൊബൈല്‍ ലാബിലൂടെ പരിശോധിക്കും. കൂടാ തെ ധാന്യങ്ങള്‍, മസാലപ്പൊടികള്‍ മുതലായ നിത്യോപയോഗ ഭക്ഷ്യ വസ്തുക്കള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനയ്ക്ക് വിധേയ മാക്കുന്നതിനുള്ള ദ്രുതപരിശോധനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!