മണ്ണാര്‍ക്കാട്: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളം.താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ നഗരസഭ ചെയര്‍മാന്റെ ഇഷ്ടക്കാരെ മാത്രമാണ് ഉള്‍ പ്പെടുത്തിയതെന്ന് സിപിഎം കൗണ്‍സിലറായ ടി ആര്‍ സെബാസ്റ്റ്യ നാണ് ആരോപണമുന്നയിച്ചത്.യുഡിഎഫ് അംഗങ്ങളായ സി.ഷഫീ ഖ് റഹ്മാന്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി,ഷെമീര്‍ വേളക്കോടന്‍ എന്നിവരുടെ നേതൃത്വത്തില്‍ എതിര്‍ത്തു.

കഴിഞ്ഞ ഭരണസമിതി എച്ച്എംസി രൂപീകരിച്ച അതേ രീതിയി ലാണ് ഇത്തവണയും കമ്മിറ്റി രൂപീകരിച്ചത്.അന്ന് വൈസ് ചെയര്‍ മാനായിരുന്ന ടിആര്‍ സെബാസ്റ്റ്യന്‍ ഇതോ കുറിച്ച് പ്രതികരിക്കാതെ ഇപ്പോള്‍ നിയമപ്രശ്‌നം ചൂണ്ടിക്കാണിക്കുന്നത് എന്തിന്റെ പേരിലാ ണെന്നും യുഡിഎഫ് അംഗങ്ങള്‍ ചോദിച്ചു.കഴിഞ്ഞ ഭരണസമിതി ആവര്‍ത്തിച്ച തെറ്റ് നിലവിലെ ഭരണസമിതിയും ആവര്‍ത്തിക്കുക യാണോയെന്ന് സിപിഎം കൗണ്‍സിലര്‍മാരായ സിപി പുഷ്പാനന്ദനും മുഹമ്മദ് ഇബ്രാഹിമും ചോദിച്ചു.

ആത്മാര്‍ത്ഥമായാണ് ആശുപത്രിയുടെ കാര്യത്തില്‍ സിപിഎം കൗണ്‍സിലറുടെ പ്രതികരണമെങ്കില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവത്തില്‍ എന്ത് കൊണ്ട് മൗനം പാലിച്ചെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചോദിച്ചു.യുവതിയുടെ മരണം യുഡിഎഫ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് സിപിഎം കൗണ്‍ സിലര്‍മാരും പ്രതികരിച്ചു.ഇതോടെ ബഹളം രൂക്ഷമാവുകയാ യിരുന്നു.തുടര്‍ന്ന് എച്ച്എംസി രൂപീകരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപാകത സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കാ മെന്ന് നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍ അറിയിച്ച തോടെ യാണ് ബഹളം അവസാനിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!