കോട്ടോപ്പാടം:സംസ്‌കൃത ഭാഷയും സാഹിത്യവും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനായി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെ ക്കണ്ടറി സ്‌കൂളില്‍ നാളെ ‘സരളം സംസ്‌കൃതം’ ഭാഷാ സെമിനാറും സൗഹൃദ സംഗമവും സംഘടിപ്പിക്കും.രാവിലെ 9.30 ന് സെമിനാര്‍ ഹാളില്‍ എന്‍. ഷംസുദ്ദീന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്യും. നവീക രിച്ച സ്‌കൂള്‍ സഹകരണ സ്റ്റോറിന്റെ ഉദ്ഘാടനവും പ്രാദേശിക ജന പ്രതിനിധികള്‍ക്കുള്ള സ്‌നേഹാദരവും ഇതോടനുബന്ധിച്ച് നടത്തും. ഗ്രാമ പഞ്ചായത്ത്പ്ര സിഡണ്ട്അക്കര ജസീന അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. കെ.ഉമ്മുസല്‍മ, പൊതുവിദ്യാ ഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ മുഖ്യാതിഥികളാ കും. എന്‍.വി.വേണുഗോപാല്‍,വി. കെ.രാജകൃഷ്ണന്‍ എന്നിവര്‍ വിഷയാവ തരണം നടത്തും.പി.എം.ദാമോദരന്‍ നമ്പൂതിരി,ജി.കൃഷ്ണകുമാര്‍, എം.പി.ശ്രീവള്ളി,എന്‍.പി.രാമന്‍നമ്പീശന്‍,പി.എം.വിജയകുമാരന്‍,എം.മുഹമ്മദാലി മിശ്കാത്തി,ഹംസ റഹ്മാനി,പി. കെ.ജയപ്രകാശ്, പി. വേണുഗോപാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് ശശി ഭീമനാട്,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യ ക്ഷ കെ. റജീന,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബഷീര്‍ തെക്കന്‍, മണികണ്ഠന്‍ വടശ്ശേരി, പടുവില്‍ കുഞ്ഞിമുഹമ്മദ്, സി.കെ.ജയശ്രീ, വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുള്ള,സ്‌കൂള്‍ മാനേജിങ്ങ് ട്രസ്റ്റ് ചെയര്‍ മാന്‍ കല്ലടി അബൂബക്കര്‍, മാനേജര്‍ റഷീദ് കല്ലടി,പ്രധാനാധ്യാപിക എ. രമണി,പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി,സ്റ്റാഫ് സെ ക്രട്ടറി കെ.ഉണ്ണിഅവറ എന്നിവര്‍ സംസാരിക്കും. പ്രിന്‍സി പ്പാള്‍ പി.ജയശ്രീ സ്വാഗതവും കണ്‍വീനര്‍ അഖില നന്ദിയും പറയും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!