മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ മൈലാംപാടം കാരാപ്പാടത്ത് കാട്ടാന ക്കൂട്ടമിറങ്ങി വന്‍തോതില്‍ വാഴകൃഷി നശിപ്പിച്ചു.വെളുപ്പന്‍, നവാ സ്,ചന്ദ്രന്‍,ചെറിയ മാധവന്‍ എന്നിവരുടെ കൃഷിയാണ് നശിച്ചത്. കഴിഞ്ഞ രാത്രിയിലാണ് കൃഷിയിടത്തിലേക്ക് കാട്ടാനകളെത്തി യത്.കൃഷി നശിപ്പിച്ച ശേഷം ആനക്കൂട്ടം കാട് കയറി പോയതായി നാട്ടുകാര്‍ പറഞ്ഞു.കൃഷിനാശമുണ്ടായ സ്ഥലം വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മf സന്ദര്‍ശിച്ചു.കര്‍ഷകര്‍ക്ക് വനംവകുപ്പ് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വന്യമൃഗശല്ല്യം തടയുന്നതിനാ വശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും വാര്‍ഡ് മെമ്പര്‍ ആവശ്യപ്പെട്ടു.

കാട്ടാന ശല്ല്യം നേരിടുന്ന പ്രദേശമാണ് വനയോര മേഖലയായ കാരാ പ്പാടം.ഒരാഴ്ചക്കാലമായി പ്രദേശത്ത് കാട്ടാനയുടെ വിഹാരമുള്ള താ യി പ്രദേശവാസികള്‍ പറയുന്നു.ഒരാഴ്ച മുമ്പ് മേലേ കുരുത്തിച്ചാല്‍ ഭാഗത്ത് കാട്ടാനകളെത്തിയിരുന്നു.മൂന്ന് ദിവസം മുമ്പ് കാരാപ്പാടത്ത് ജനവാസമേഖലയിലും കാട്ടാനകളിറങ്ങിയിരുന്നു.പടക്കം പൊട്ടി ച്ചും മറ്റുമാണ് നാട്ടുകാര്‍ ആനകളെ കാട് കയറ്റുന്നത്.കാരാപ്പാടത്ത് വീണ്ടും കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ച വിവരം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.പ്രതിരോധ സംവിധാനത്തിന്റെ അപര്യാപ്തതയാണ് കാട്ടാനകള്‍ ജനവാസകേന്ദ്രത്തിലും കൃഷിയിടത്തിലുമെ ത്തുന്ന തിന്റെ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് സംവിധാനം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് പൊതുപ്രവര്‍ത്തകനായ കണ്ണന്‍മൈലാംപാടം ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!