അലനല്ലൂര്‍:പായല്‍ നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിലായിരുന്ന ഭീമനാട് ഇട്ടിലാക്കുളം എസ്കെഎസ്എസ്എഫ് വിഖായ പാലക്കാട് ജില്ലാ സമിതി പ്രവര്‍ത്തകര്‍ വൃത്തിയാക്കി.ഇന്ന് ഉച്ചയ്ക്ക് രണ്ടര യോടെ തുടങ്ങിയ പ്രവൃത്തി വൈകീട്ട് അഞ്ച് മണിയോടെയാണ് പൂര്‍ത്തിയാക്കിയത്.
കുളം പായല്‍ നിറഞ്ഞ് കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് കുളിക്കാ നും തുണിയലക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു.ഇത് സംബന്ധി ച്ച് കഴിഞ്ഞ ദിവസം അണ്‍വെയ്ല്‍ ന്യൂസര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെ യ്തിരുന്നു.ഇതേ തുടര്‍ന്നാണ് വിഖായ ജില്ലാ സമിതിയുടെ ഇടപെടല്‍ ഉണ്ടായത്.
പ്രദേശത്തെ മൂന്ന് കോളനിയില്‍ നിന്നുള്ളവരടക്കം നൂറ് കണക്കിന് ആളുകള്‍ കുളിക്കാനും മറ്റും ആശ്രയിക്കുന്ന പൊതുകുളമാണ് ഇട്ടിലാകുളം.കുളം പായല്‍ നീക്കി ശുചീകരിച്ചതോടെ പ്രദേശവാ സികള്‍ക്ക് ഗുണകരമായി.
ശുചീകരണ പ്രവൃത്തി വിഖായ ജില്ലാ സെക്രട്ടറി അസ്കര്‍ മാസ്റ്റര്‍ കരിമ്പ ഉദ്ഘാടനം ചെയ്തു.ചെയര്മാന് ഷൗക്കത്തലി അലനല്ലൂര്‍ അധ്യക്ഷനായി.വാര്‍ഡ് അംഗം അശ്വതി മുഖ്യ പ്രഭാഷണം നടത്തി. വിഖായ സെക്രട്ടറി ബഷീര്‍ മുസ്ലിയാര്,കോ ഓര്‍ഡിനേറ്റര്‍ റഫീഖ് ഒറ്റപ്പാലം,റെസ്ക്യു ടീം ക്യാപ്റ്റന്‍ സാദിഖ് ആനമൂളി,അംഗങ്ങളായ ജലീല്‍ മുസ്ലിയാര്, സ്വാലിഹ്,സുലൈമാന്‍, സിദ്ദീഖ്,റഷീദ്,ആഷിക്, യുസഫ്്,ജാഫര്‍,സത്താര്‍ കമാലി തുടങ്ങിയവര്‍ സംബന്ധിച്ചു.ഇ സ്ഹാഖ് ഫൈസി സ്വാഗതവും നിഷാദ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.