അട്ടപ്പാടി: അഗളി ഇ.എം.എസ് . ടൗൺ ഹാളിൽ നടന്ന മണ്ണാർക്കാട് താലൂക്കിന്റെ സാന്ത്വനസ്പർശം മൂന്നാംദിന പരാതി പരിഹാര അദാ ലത്തിൽ നേരിട്ട് ലഭിച്ചത് 1208പരാതികൾ. ഇതിൽ 607 പരാതികൾ ക്ക് പരിഹാരമായി. 601 പരാതികൾ തുടർനടപടികൾക്കായി വിവിധ വകുപ്പുകൾക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയി ൽ നിന്നും ധനസഹായത്തിനായി ലഭിച്ച 302 അപേക്ഷകളിലായി 86,90,500 രൂപയാണ് അദാലത്തിലൂടെ അനുവദിച്ചത്.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 185 ഉം തദ്ദേശ സ്വയംഭരണ വകുപ്പു മായി ബന്ധപ്പെട്ട് 125 ഉം പരാതികളാണ് ലഭിച്ചത്. സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് കിട്ടിയ 16 പരാതികളിൽ 3 എണ്ണം തീർപ്പാ ക്കുകയും 13 പരാതികൾ തുടർനടപടികൾക്കായി വകുപ്പിന് കൈ മാറി. കൃഷിവകുപ്പുമായി ബന്ധപ്പെട്ട് 37 പരാതികളാണ് ലഭിച്ചത്. സിവിൽ സപ്ലൈസ് മുഖാന്തിരം ലഭിച്ച 186 പരാതികളിൽ 22 എണ്ണം തീർപ്പ് കൽപ്പിക്കുകയും 164 എണ്ണം തുടർനടപടികൾക്കായി മാറ്റി വെയ്ക്കുകയും ചെയ്തു. മറ്റു വകുപ്പുകളിലായി 357 പരാതികൾ ലഭി ച്ചതിൽ 280 പരാതികൾ തീർപ്പാക്കുകയും 17 പരാതികൾ തുടർനട പടിയ്ക്കായി വിവിധ വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.

ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി,കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്കൻ ഒറ്റപ്പാലം സബ് കലക്ടറും അട്ട പ്പാടി നോഡൽ ഓഫീസറുമായ അർജ്ജുൻ പാണ്ഡ്യൻ, നോഡൽ ഓഫീസർ സൗരവ് ജെയ്ൻ , എ.ഡി.എം. എൻ.എം.മെഹ്‌റലി, ഇടി കളക്ടർ മാരായ വി. കെ. രമ, സുരേഷ്കുമാർ , ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!