മണ്ണാര്‍ക്കാട്:കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോലീസ് സബ് ഡിവി ഷന്‍ എന്ന മണ്ണാര്‍ക്കാടിന്റെ ചിരകാല അഭിലാഷം യാഥാര്‍ത്ഥ്യ ത്തിലേക്ക്.മണ്ണാര്‍ക്കാടിന് പോലീസ് സബ് ഡിവിഷന്‍ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.സംസ്ഥാനത്തെ പോലീസ് സേവ നം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പുതുതായി അനുവദിച്ച 25 സബ് ഡിവിഷനുകളിലാണ് മണ്ണാര്‍ക്കാടും ഇടം പിടിച്ചത്.

ക്രമസമാധാന പരിപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കു ന്ന തിന്റെ ഭാഗമായി ഇന്‍സ്പെക്ടര്‍മാരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാ രായി ചുമതലപ്പെടുത്തിയതിനെ തുടര്‍ന്ന് മേല്‍നോട്ട ചുമതല ഡി വൈഎസ്പിമാര്‍ക്കും അസിസ്റ്റന്റ് കമ്മീഷണര്‍ക്കുമാണ്. സംസ്ഥാ നത്ത് നിലവിലുള്ള 58 സബ് ഡിവിഷണല്‍ ഓഫീസുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 480 ലേറെ പോലീസ് സ്റ്റേഷനുകള്‍ക്ക് ഈ സംവി ധാനം പര്യാപ്തമല്ല. ഇതിനാല്‍ ഓരോ സബ് ഡിവിഷനും കീഴി ലുള്ള പോലീസ് സ്റ്റേഷനുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാ യി പോലീസ് സബ് ഡിവിഷനുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതാ ണെന്നും ഇക്കാര്യത്തില്‍ പുതുതായി 25 സബ് ഡിവിഷനുകള്‍ ആരം ഭിക്കുന്നതിനും പ്രസ്തുത സബ് ഡിവിഷനുകളുടെ മികച്ച നിയ ന്ത്രണ ത്തിനും മേല്‍നോട്ടത്തിനുമായി പുതുതായി തസ്തികകള്‍ അനുവദി ക്കണമെന്നും കാണിച്ച് സംസ്ഥാന പോലീസ് മേധാവി കത്തുനല്‍കി യിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാന ത്തിലാണ്് സബ് ഡിവിഷനുകളില്‍ ഒന്ന് മണ്ണാര്‍ക്കാടും അനുവ ദിക്കപ്പെട്ടത്.

നിലവില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ പോലീസ് സ്റ്റേഷനുകള്‍ ഷൊര്‍ ണൂര്‍ ഡിവൈഎസ്പിയ്ക്ക് കീഴിലാണ് വരുന്നത്.ഷൊര്‍ണൂര്‍ ഡിവൈ എസ്പി ഓഫീസ് വിഭജിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാ ണ്.ഷൊര്‍ണൂരിന് കീഴിലുള്ള ചെര്‍പ്പുളശ്ശേരി,ശ്രീകൃഷ്ണപുരം, മണ്ണാര്‍ ക്കാട്,നാട്ടുകല്‍,കല്ലടിക്കോട് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുത്തി മണ്ണാര്‍ ക്കാട് സബ് ഡിവിഷന്‍ ആരംഭിക്കണമെന്ന് ആദ്യനിര്‍ദേശമുണ്ടായി രുന്നു.മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന് കീഴിലെ തിരുവിഴാംകുന്ന്, കാഞ്ഞിരപ്പുഴ,നാട്ടുകല്‍ സറ്റേഷനിലെ എടത്തനാട്ടുകര തുടങ്ങിയ മലയോര മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഡിവൈസ്പി ഓഫീസില്‍ എത്തണമെങ്കില്‍ കുറഞ്ഞത് നാല് ബസുകളെങ്കിലും കയറിയിറ ങ്ങി മണിക്കൂറുകളോളം യാത്ര ചെയ്യണം.മൈക്ക് പെര്‍മിഷന് പോ ലും ഇത്രയേറെ പ്രയാസം അനുഭവിച്ച് വേണം ഡിവൈഎസ്പി ഓഫീ സിലെത്താന്‍.മണ്ണാര്‍ക്കാട് പോലീസ് സബ് ഡിവിഷന്‍ യാഥാര്‍ത്ഥ്യ മാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!