കാരാകുര്‍ശ്ശി: പഞ്ചായത്തില്‍ കുടിവെള്ളം മുടങ്ങി ഒരു മാസത്തോ ളമായിട്ടും അധികാരികള്‍ നിസംഗത കാണിക്കുന്നതില്‍ പ്രതിഷേ ധിച്ച് കാരാകുര്‍ശ്ശി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഗ്രാമ പഞ്ചാ യ ത്ത് ഓഫീസ് ഉപരോധിച്ചു.നിരഞ്ജന് റോഡിന്റെ പ്രവൃത്തികള്‍ പുരോഗമിച്ചതോടെയാണ് കുടിവെള്ള പ്രശ്നം ആരംഭിച്ചത്. കുടി വെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.റോഡ് പണി തുട ങ്ങുന്നതിന് മുന്നേ തന്നെ ഗ്രാവിറ്റി ലൈന്‍ മാറ്റി സ്ഥാപിക്കേണ്ടതാ യിരുന്നുവെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി.
![](http://unveilnewser.com/wp-content/uploads/2021/02/WhatsApp-Image-2021-02-11-at-16.52.49-1024x461.jpeg)
റോഡിന്റെ എസ്റ്റിമേറ്റില്‍ വാട്ടര്‍ ലൈന്‍ മാറ്റുന്നതിനു വേണ്ടി തുക വകയിരുത്തിയിട്ടില്ലെന്നും റോഡ് പണിപൂര്ത്തീകരിച്ചപ്പോള് പ്രധാ ന ലൈന്‍ കടന്നു പോകുന്നത് റോഡിന്റെ നടുവിലൂടെ ആണെന്നും മുസ്ലീം ലീഗ് വ്യക്തമാക്കി. റോഡ് പണിയുമായി ബന്ധപ്പെട്ടു പൈപ്പ് ലൈന്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.വാട്ടര്‍ അതോറിറ്റി യുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഏകീകരണം ഇല്ലായ്മ ഇത്രത്തോളം രൂക്ഷമാക്കിയത്.കുടിവെള്ളം പരിഹരിക്കുന്നതുവരെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്നും പൈപ്പ് ലൈന്‍ യുദ്ധകാലടിസ്ഥാ നത്തില്‍ പുനഃസ്ഥാപിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു.മന്‍സൂര്‍ പള്ളിക്കുറുപ്പ് അധ്യക്ഷനാ യി.നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സലാം തറയില്‍,ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ റിയാസ് നാലകത്ത്, അഷറഫ് വാഴീപുറം,യു സഫ്കല്ലടി,കാസിം കോലാനി,അബ്ദുറഹ്മാന് സ്.കെ .വാപ്പുട്ടി നാലകത്ത്, ആബിദ് കല്ലടി.ഷഫീക് പി.പി,നാസര്‍ ടി. കെ.ജസീറ,സുബിത വാസു,സാബിറ.ബുഷ്റ,ഹംസക്കുട്ടി വലി യട്ട.യൂസഫ്,സിദീക്ക് വാഴമ്പുറം എന്നിവര്‍ നേതൃത്വം നല്കി. എന്‍.അലി സ്വാഗതവും മൊയ്തീന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
![](http://unveilnewser.com/wp-content/uploads/2021/02/WhatsApp-Image-2021-01-31-at-09.07.12-1-1024x246.jpeg)