മണ്ണാര്‍ക്കാട്: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു ആശയ മൊരുക്കി സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയോടെ പ്ര വര്‍ത്തിച്ചുവരികയാണെന്നും മതേതര വിശ്വാസികള്‍ ഇത് തിരിച്ച റിയുന്നുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്.ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരു ക്കമായി യൂത്ത് ലീഗ് നടത്തി വരുന്ന ‘ഫെയ്‌സ് ടു ഫെയ്‌സ്’ മണ്ണാര്‍ ക്കാട് മണ്ഡലം തല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യാ യിരുന്നു അദ്ദേഹം.

താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനു ജാതിയുടെയും മതത്തിന്റെ യും പേരില്‍ ധ്രുവീകരണത്തിനു ശ്രമിക്കുന്ന സി.പിഎമ്മും പിണറാ യി വിജയനും കേരളത്തിന്റെ മതേതര സംസ്‌കാരത്തെ എന്നന്നേ ക്കുമായി തകര്‍ക്കുകയാണ്. എ.വിജയരാഘവനെ പാര്‍ട്ടി സെക്രട്ടറി യുടെ ചുമതല ഡെപ്യൂട്ടേഷനില്‍ നല്‍കിയത് ഈ അജണ്ട നടപ്പാക്കാ ന്‍ വേണ്ടിയാണെന്നും വിജയരാഘവന്റെയും കെ. സുരേന്ദ്രന്റെ യും വാക്കുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ലന്നും അദ്ദേഹം പറ ഞ്ഞു.ജനാധിപത്യത്തെ സമ്പുഷ്ടമാക്കി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ ത്തി ച്ചു വരുന്ന മുസ് ലിം ലീഗ് നേടിയെടുത്ത ജനവിശ്വാസ്യത ഏതെങ്കിലും ഏഴാം കൂലികള്‍ ശ്രമിച്ചാല്‍ തകരുന്നതല്ല.ജ നപക്ഷ ത്തു നിന്നാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്.മതേതര സംരക്ഷണത്തി ലൂന്നി പ്രവര്‍ത്തിച്ചുവരുന്ന ലീഗിനെതിരെയുളള വര്‍ഗീയത ആക്ഷേപം വിലപോവില്ലന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തിലെ യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട്, ജന.സെക്രട്ടറിമാര്‍, പഞ്ചായത്ത് മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവരാണ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയില്‍ പങ്കെടുത്തത്. മണ്ഡലം പ്രസി ഡണ്ട് ഷമീര്‍ പഴേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.എ സമദ്, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷറഫലി, സം സ്ഥാന സെക്രട്ടറി പി പി അന്‍വര്‍ സാദത്ത്, ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍, ജന.സെക്രട്ടറി പി.എം മുസ്തഫ തങ്ങള്‍ എന്നിവര്‍ മുഖാമുഖത്തിനു നേതൃത്വം നല്‍കി. മുസ്ലിം ലീഗ് ജില്ലാ നേതാക്കളാ യ പൊന്‍പാറ കോയക്കുട്ടി, അഡ്വ.ടി എസിദ്ദീഖ്, റഷീദ് ആലായന്‍, മണ്ഡലം പ്രസിഡണ്ട് ടി.എ സലാം, ജന.സെക്രട്ടറി ഫായിദ ബഷീര്‍, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ റിയാസ് നാലകത്ത്, സീനി.വൈ. പ്രസി ഡണ്ട് കെ.പി എം സലിം, ഭാരവാഹികളായ നൗഷാദ് വെള്ളപ്പാടം, അഡ്വ.നൗഫല്‍ കളത്തില്‍, പി.മുഹമ്മദലി അന്‍സാരി ബിലാല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.മണ്ഡലം ജന.സെക്രട്ടറി മുനീര്‍ താളിയില്‍ സ്വാഗതവും ട്രഷറര്‍ ഷാറഫു ചങ്ങലീരി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!