അലനല്ലൂര്‍:ഒരു ഇടവേളയ്ക്ക് ശേഷം എടത്തനാട്ടുകര,കാപ്പുപറമ്പ് മലയോര മേഖലയില്‍ വീണ്ടും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വന്യ ജീവി ആക്രമണമുണ്ടായത് പ്രദേശത്തെ ഭീതിയിലാക്കുന്നു. ഉപ്പുകു ളം കിളയപാടത്ത് മേയാന്‍ വിട്ട കന്നുകാലിയേയും കാപ്പുപറമ്പില്‍ കൃഷിയിടത്തിലെ ഷെഡില്‍ നിന്നും വളര്‍ത്തു നായയേയുമാണ് വന്യജീവി കൊന്ന് തിന്ന നിലയില്‍ കണ്ടെത്തിയത്.കിളയപ്പാടത്തെ വെള്ളേങ്ങര സലാം കപ്പി ഭാഗത്ത് മേയാന്‍ വിട്ട കാലികളില്‍ ഒന്നിന ഞായറാഴ്ച്ച മുതലാണ് കാണാതായത് രണ്ടു ദിവസത്തെ തിരച്ചിലി നൊടുവില്‍ കഴിഞ്ഞ ദിവസം പാണ്ടനടി ഭാഗത്ത് വനമേഖലയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് ഇതിന്റെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു. തലയും കൈകാലുകളും ഒഴികെ മുഴുവന്‍ ഭാഗവും തിന്ന നിലയി ലായിരുന്നു.നൂറ്റി അന്‍പതോളം കിലോ ഭാരം വരുന്ന കാലിയാണ് നഷ്ടപ്പെട്ടതെന്ന് ഉടമ പറഞ്ഞു. കാപ്പു പറമ്പിലെ പരിയാരന്‍ സുലു വിന്റെ വളര്‍ത്തു നായയേയും സമാന രീതിയില്‍ തല ഒഴികെ യുള്ള ഭാഗങ്ങളെല്ലാം തിന്ന നിലയില്‍ ഇന്നലെയാണ് കൃഷിയിട ത്തില്‍ കണ്ടെത്തിയത്.