മണ്ണാര്‍ക്കാട്:ലോക ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയു ടെ അനുസ്മരണാര്‍ത്ഥം മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു.

ഫെയ്മസ് ബേക്കറി സ്‌പോണ്‍സര്‍ ചെയ്ത വിന്നേഴ്‌സ് പ്രൈസ് മണി 25000 രൂപക്കും ട്രോഫിക്കും എന്‍.വി. മെഡിക്കല്‍സ് സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സ് പ്രൈസ് മണി 15000 മണിക്കും, ട്രോഫിക്കും വേണ്ടി യുള്ള ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ ടൗണ്‍ ടീം ആര്യാമ്പാവിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബ്ലൈസ് പാല ക്കാഴി പരാജയപ്പെടുത്തി വിന്നേഴ്‌സ് പ്രൈസ് മണിയും ട്രോഫിയും കരസ്ഥമാക്കി.

ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിയുടെ പുരസ്‌ക്കാരം നേടിയ സീനി യര്‍ ഫയര്‍ ഓഫീസര്‍ പി. നാസറിനെ എം.എഫ് എ പ്രസിഡന്റ് മുഹ മ്മദ് ചെറൂട്ടി ആദരിച്ചു. രണ്ട് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികില്‍ സാ സഹായം വിതരണം ചെയ്തു.എം.എഫ്. എ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു, ഡിലൈറ്റ് ഇബ്രാഹിം, അക്ബര്‍ ഫെയ്മസ്, എന്‍. വി. ബഷീര്‍, ഫിഫ മുഹമ്മദാലി, സി. ഷൗക്കത്ത് അലി, സലീം കെ.പി , ജാഫര്‍ പി, നാസര്‍ കുറുവണ്ണ,അനീസ്, അസീസ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!