പാലക്കാട്: അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം’ ഫോട്ടോ പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ നാളെ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കും. ഫെബ്രു വരി 12 ന് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ്, 13 ന് ചിറ്റൂര്‍ അണിക്കോട് ടാ ക്‌സി സ്റ്റാന്‍ഡ്, 14 ന് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പരിസരം എന്നി വിടങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെയാണ് പ്രദര്‍ശനം നടക്കുക.

പ്രദര്‍ശന കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ധനസഹായം, വായ്പാ വിതരണം ഉള്‍പ്പെട്ട പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കും

വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ധനസഹായം, വായ്പാവിതര ണം ഉള്‍പ്പെടുന്ന ജനോപകാര പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീ സിന്റെ അഞ്ച് പ്രദര്‍ശനകേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ലഭി ക്കും. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, പെന്‍ഷനു കള്‍, വായ്പകള്‍, ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട അപേ ക്ഷാ സമര്‍പ്പണമുള്‍പ്പെടെയുള്ള വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും ജനങ്ങള്‍ക്ക് ലഭ്യമാകും.

പത്മശ്രീ രാമചന്ദ്രപുലവരുടെ മകന്‍ രാജീവ് പുലവരും സംഘവും അവതരിപ്പിക്കുന്ന പപ്പറ്റ് ഷോ

ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനത്തോടൊപ്പം പത്മശ്രീ രാമചന്ദ്രപുല വരുടെ മകന്‍ രാജീവ് പുലവരും സംഘവും സര്‍ക്കാരിന്റെ വി കസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന പപ്പറ്റ് ഷോയാണ് പ്രദര്‍ശന കേന്ദ്രങ്ങളില്‍ അരങ്ങേറുന്നത്. പൗരാ ണിക കാലം മുതല്‍ തന്നെ അനുഷ്ഠാനകലയായി പരിഗണിച്ചു പോ ന്നിരുന്ന പപ്പറ്റ് ഷോ ഇന്ന് സമകാലിക വിഷയങ്ങളാണ് പ്രതിപാദിച്ചു വരുന്നത്. ആദ്യകാലത്ത് ഭാരതപുഴയുടെ തീരങ്ങളില്‍ നടന്നുവ ന്നിരുന്ന പപ്പറ്റ് ഷോ് കൂത്തുമാടങ്ങളിലായിരുന്നു അരങ്ങേറിയി രുന്നത്. കാലക്രമേണ കൂത്തുമാടങ്ങള്‍ ഇല്ലാതായതോടെ മറ്റ് വേദികളിലേയ്ക്ക് മാറുകയാണുണ്ടായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!