മണ്ണാര്‍ക്കാട് :ജനകീയ കൂട്ടായ്മയിലൂടെ തോടുകളുടേയും നീര്‍ച്ചാലു കളുടേയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ഹരിത കേരള മിഷന്‍ നടത്തുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാം ഘട്ടം ജില്ലയില്‍ ആരംഭി ക്കുന്നു.രണ്ട് ഘട്ടങ്ങളിലായി 383.321 കിലോമീറ്റര്‍ നീര്‍ച്ചാലുകളാണ് ശാസ്ത്രീയമായി ജില്ലയില്‍ വീണ്ടെടുത്തതെന്ന് ഹരിത കേരള മിഷ ന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
വീണ്ടെടുക്കാം ജലശൃംഖലകള്‍ എന്ന പേരിലാണ് എല്ലാ തദ്ദേശ സ്വ യംഭരണ സ്ഥാപനങ്ങളിലും ക്യാമ്പയിന്‍ നടത്തുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുമുള്ള നീര്‍ച്ചാലുകളെ പുനരുജ്ജീ വിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശസ്വയംഭരണസ്ഥാ പ നങ്ങള്‍ ക്യാമ്പയിന്‍ ശാസ്ത്രീയമായി ഏറ്റെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായ അഡ്ഹോ ക് ആസൂത്രണ സമിതി നിര്‍ദേശിച്ചിരുന്നു. ക്യാമ്പിയിന്റെ ഭാഗമാ യി കണ്ടെത്തുന്ന പ്രവൃത്തികള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ആക്ഷന്‍ പ്ലാനിന്റെ ഭാഗമാക്കിയാണ് നിര്‍വഹണം നടത്തുക.
മൂന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരി 12ന് രാവിലെ മരുതറോഡ് ഗ്രാമപഞ്ചായത്തിലെ തിരുമുണ്ടിത്തോട് നീര്‍ത്തടത്തിലെ സൂര്യ ച്ചിറ തോടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് പുഴ പുനരുജ്ജീവന പ്രവര്‍ത്തന രേഖ പ്രകാശനം ചെയ്യും. തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെയും പാട ശേഖര സമിതികള്‍, കര്‍ഷക സമിതികള്‍ എഎന്നിവയുടെ സഹാ യത്തോടെ സൂര്യച്ചിറ തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടക്കും.