അഗളി :ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം മണ്ണാര്‍ ക്കാട് ക്ലസ്റ്ററിന്റെയും സമഗ്ര ശിക്ഷ കേരളം അഗളി ബിആര്‍സി യുടെയും നേതൃത്വത്തില്‍ മഹിള സമഖ്യ സൊസൈറ്റിയുടെ പഠന കേന്ദ്രത്തിലേക്ക് ലൈബ്രറി പുസ്തകങ്ങള്‍ നല്‍കിഅക്ഷര ദീപം വാ യനക്കൂട്ടം പദ്ധതി തുടങ്ങി .വായനക്ക് സൗകര്യമൊരുക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു .എന്‍ എസ് എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എച്ച് ഫഹദ് പുസ്തകങ്ങള്‍ കൈ മാറി .ബി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ സി പി വിജയന്‍ വി എം ജയ ന്തി ,വി രാമി ,സി സിദ്ദീഖ് ,കെ മൊയ്ദീന്‍ ,കെ ശിവദാസന്‍ ,കെ എ ദീപ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!