അലനല്ലൂര്‍:വരള്‍ച്ചയെ പ്രതിരോധിക്കാന്‍ വെള്ളിയാര്‍ പുഴയില്‍ താ ത്കാലിക തടയണ തീര്‍ത്ത് നാട്ടുകാര്‍.കൈരളി വാര്‍ഡില്‍ ഉള്‍പ്പെ ടുന്ന ആനക്കല്ല്,ചിതലുടിയന്‍ പടി എന്നിവടങ്ങളിലാണ് പൊതുജന ങ്ങള്‍ താത്കാലിക തടയണകള്‍ നിര്‍മിച്ചത്.ജെസിബി ഉപയോഗി ച്ചാണ് തടയണകള്‍ നിര്‍മിച്ചത്.വേനല്‍ കനത്തതോടെ പുഴയിലെ നീരൊഴുക്ക് കുറഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരു ന്നു.
കുളിക്കാനും അലക്കാനുമായി നിരവധി ആളുകളാണ് പുഴയെ ആശ്രയിക്കുന്നത്.താത്കാലിക തടയണ നിര്‍മിച്ചത് ഇവര്‍ക്കെല്ലാം വലിയ ആശ്വാസം പകര്‍ന്നിരിക്കുകയാണ്.പ്രദേശത്ത് സ്ഥിരം തട യണ നിര്‍മിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.ഈ വര്‍ ഷത്തെ പദ്ധതി രൂപീകരണ ഗ്രാമസഭയില്‍ ഇക്കാര്യം അവതരിപ്പി ക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.വാര്‍ഡ് മെമ്പര്‍ അനില്‍,കൂപ്പയില്‍ മണികണ്ഠന്‍,ഖമറുദ്ദീന്‍,ജലീല്‍ കൊങ്ങത്ത് എന്നിവര്‍ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കി.