അലനല്ലൂര്‍:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റേയും,അധ്യാപക സര്‍വ്വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭി മുഖ്യ ത്തിലുള്ള മണ്ണാര്‍ക്കാട് മേഖല പ്രാദേശിക കാല്‍നട ജാഥ പ്രയാണ ത്തിന് എടത്തനാട്ടുകരയില്‍ നിന്നും തുടക്കമായി.സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാ ടക സമിതി ചെയര്‍മാന്‍ ടി.വി.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ബി.കെ.എം.യു ജില്ലാ സെക്രട്ടറിയേറ്റ് അംഗംകെ.രവികുമാര്‍ , മേഖ ലാ ജാഥാ ക്യാപ്റ്റന്‍ മാരായ ഇ.മുഹമ്മദ് ബഷീര്‍, പി.വിജയകുമാര്‍ ,എന്‍. എന്‍. പ്രജിത,വൈസ് ക്യാപ്റ്റന്‍ പി.ജയചന്ദ്രന്‍.ജാഥാ മാനേജര്‍ സി.മുഹമ്മദ് റഷീദ് , ഗ്രാമപഞ്ചായത്തംഗം പി.എം.മധു, ജി.എന്‍. ഹരിദാസ്,എ.മുഹമ്മദാലി,സംഘാടക സമിതി കണ്‍വീനര്‍ കെ. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു
.11,12 തിയതികളിലായി അട്ടപ്പാടി,മണ്ണാര്‍ക്കാട്,അലനല്ലൂര്‍ മേഖ ലകളില്‍ ജാഥ പര്യടനം നടത്തും.വ്യാഴാഴ്ച ആലുങ്ങലില്‍ നിന്നും പര്യടനം ആരംഭിക്കുന്ന ജാഥ ഉണ്ണിയാല്‍,കാര,പാലക്കാഴി എന്നി വടങ്ങളിലെ സ്വീകരണത്തിന് ശേഷം അലനല്ലൂരില്‍ സമാപി ക്കും.12ന് തിരുവിഴാംകുന്നില്‍ നിന്നും ആരംഭിച്ച് മാളിക്കുന്ന്, പാറപ്പുറം,ഭീമനാട് എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം കോ ട്ടോപ്പാടത്ത് സമാപിക്കും.ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക,കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക,പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക,പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കുക,വര്‍ഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ.