അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളിലെ അധ്യാപകരുടെ രണ്ടാംഘട്ട ഭവന സന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിച്ചു.വെള്ളത്തൊണ്ടി ,നെമ്മി നിശ്ശേരി, എസ്റ്റേറ്റ് ഭാഗത്തെ കുട്ടികളുടെ വീടുകളില്‍ പി.വി.ജയ പ്രകാശ് ,അനീസ പുല്ലോടന്‍ ,ഷീബ.പി.എം ,മുബീന കെ.എ ,നിഷ .പി ,നൗഷാദ് പുത്തങ്കോട്ട് എന്നിവര്‍ വര്‍ക്ക് ഷീറ്റുകളുമായി എത്തി.
കുട്ടികള്‍ ഉണ്ടാക്കിയ ഗണിത ലാബ്, ക്ലാസ്സിന്റെ തുടര്‍ പ്രവര്‍ത്തന ങ്ങള്‍ എഴുതിയ നോട്ടുബുക്കുകള്‍ എന്നിവ പരിശോധിച്ച് ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന ത്തില്‍ കുട്ടിയുടെ താല്‍പ്പര്യം നിലനിര്‍ത്താന്‍ ഭവന സന്ദര്‍ ശനം ഏറെ സഹായകമാകുന്നുണ്ട്.എല്ലാ വിദ്യാര്‍ത്ഥികളും നല്ല രീതി യില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി കാണാന്‍ കഴിഞ്ഞെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!