പെരിങ്ങോട്ടുകുറിശ്ശി: കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമന്വയി പ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ‘5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം’ വീഡിയോ പ്രദര്‍ശന വാഹനത്തിന്റെ തരൂര്‍ മണ്ഡലത്തിലെ പര്യടനം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എ. കെ ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പ്ലാന്‍ ഫണ്ട്, കിഫ്ബി ഫണ്ട് എന്നിവയില്‍ നിന്നും 1221 കോടി രൂപയും മറ്റ് വകുപ്പുകളുടെ നിരവധി ഫണ്ടുകളും ഉപയോഗിച്ചാണ് വിവിധ വികസന പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കിയത്. ഇതിന്റെ നേര്‍ക്കാ ഴ്ചയാണ് അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം എന്ന പേരില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശന മെന്നും മന്ത്രി പറഞ്ഞു. പര്യടന വാഹനം മന്ത്രിക്ക് വേണ്ടി കുഴല്‍ മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ ദേവദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ജനുവരി 30 ന് ജില്ലയില്‍ ആരംഭിച്ച പ്രദര്‍ശന വാഹനം പാലക്കാട് നഗരസഭ, മണ്ണാര്‍ക്കാട്, അട്ടപ്പാടി, നെന്മാറ, ആലത്തൂര്‍, കൊല്ലങ്കോട്, ചിറ്റൂര്‍, മലമ്പുഴ, കുഴല്‍മന്ദം ബ്ലോക്കുകളില്‍ പര്യടനം പൂര്‍ത്തിയാ ക്കി. ഫെബ്രുവരി 13 ന് പര്യടനം അവസാനിക്കും.
നവകേരള മിഷന്‍ (ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാ ഭ്യാസ സംരക്ഷണ യജ്ഞം), ക്ഷീരവികസനം, കാര്‍ഷിക വികസ നം, പാലക്കാട് ഗവ.മെഡിക്കല്‍ കോളെജ്, പൊതുമരാമത്ത് പാലം വിഭാഗം, ജലവിഭവം, വിനോദസഞ്ചാരം, പട്ടികവര്‍ഗ വികസനം, ജില്ലാ ആശുപത്രി, കുഴല്‍മന്ദം നായാടി കോളനി, മാരായമംഗലം ഫുട്ബോള്‍ ടര്‍ഫ്, കണ്ണമ്പ്ര വഴിയോര വിശ്രമ കേന്ദ്രം, കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രി, സാംസ്‌ക്കാരിക വകുപ്പ്, കൃഷി, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകള്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ വീഡിയോകളാണ് പര്യടനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പെരിങ്ങോട്ടുകുറിശ്ശി എം ആര്‍ എസില്‍ നടന്ന വാഹന പര്യടന ത്തിന്റെ ഫ്‌ളാഗ് ഓഫില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ഷാബിറ അധ്യക്ഷയായി. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അഭിലാഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ എന്നിവര്‍ പങ്കെടുത്തു.