കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2021-22 പ്രത്യേക ഗ്രാമ സഭ വട്ടമ്പലം ജിഎല്‍പി സ്കൂളില്‍ ചേര് ന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെ യ്തു. വൈസ് പ്രസിഡന്റ് മേരി സന്തോഷ്,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് നൗഫല്‍ തങ്ങള്‍,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മി റ്റി ചെയര്മാന് സഹദ് അരിയൂര്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിര,കാദര്‍ കുത്തനിയില്‍, വിജയല ക്ഷ്മി,ഹരിദാസന്,ഷെമീര്‍,സിദ്ദീഖ്,ഷെരീഫ്,ശ്രീജ,രാജന് ആമ്പാട ത്ത്,ഉഷ,റസീന വറോടന്‍ എന്നിവര്‍ പങ്കെടുത്തു.