അഗളി:അട്ടപ്പാടി കാരയൂരില്‍ അനധികൃത വില്‍പ്പനക്കായി കൊ ണ്ട് വന്ന 104 കുപ്പി തമിഴ്‌നാട് മദ്യം പാലക്കാട് എക്‌സൈസ് ഇന്റ ലിജന്‍സ് ബ്യൂറോ,അഗളി റേഞ്ച് സംഘം,അട്ടപ്പാടി ജനമൈത്രി സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്ന് പിടികൂടി.പ്രതി രക്ഷപ്പെട്ടു.മദ്യം വില്‍പ്പന നടത്താന്‍ ഉപയോഗിച്ച് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു .അട്ടപ്പാടിയിലെ കോട്ടത്തറ,കാരയൂര്‍ ഭാഗത്ത് തമിഴ്‌നാട് മദ്യം വില്‍പ്പന നടത്തുന്നതായി ലഭിച്ച പാലക്കാട് ഇന്റലിജന്‍സ് ബ്യൂ റോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നട ത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം രാത്രി ഏഴ് മണി യോടെ കാരറയില്‍1 8.54 ലിറ്റര്‍ മദ്യം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കാരയൂര്‍ സ്വദേശി സെന്തില്‍കുമാറി നെതിരെ കേസെടുത്തു.ഇയാള്‍ കോട്ടത്തറ,കാരയൂര്‍,വണ്ണാന്തറ ഭാഗങ്ങളില്‍ സ്‌കൂട്ടറില്‍ തമിഴ്‌നാട് മദ്യം വില്‍പ്പന നടത്തി വന്നി രുന്നതായി എക്‌സൈസ് അറിയിച്ചു.പരിശോധന ഭയന്ന് പ്രതി രക്ഷ പ്പെടുകയായിരുന്നു.സ്‌കൂട്ടിയില്‍ നിന്നും പരിസരത്ത് നിന്നുമാണ് 104 ലിറ്റര്‍ തമിഴ്‌നാട് മദ്യം കണ്ടെത്തിയത്.എക്‌സൈസ് ഇന്‍സ്‌പെ ക്ടര്‍ വി.രാജനീഷ്,പ്രിവന്റീവ് ഓഫീസര്‍മാരായ എം യൂനസ്, എം. എസ്.മിനു,സന്തോഷ് കുമാര്‍,ശ്യാംജിത്ത്,സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍ പ്രദീപ്, ഡ്രൈവര്‍ സത്താര്‍ എന്നിവര്‍ ചേര്‍ന്നാണ് മദ്യം പിടികൂടിയത്.
ഈ വര്‍ഷം അട്ടപ്പാടി മേഖലയില്‍ നിന്നും പിടികൂടിയ ഏറ്റവും വലി യ അബ്കാരി കേസാണ് ഇതെന്ന് എക്‌സൈസ് അറിയിച്ചു.രണ്ടാഴ്ച മുമ്പ് ചൊറിയന്നൂരില്‍ തമിഴ്‌നാട് മദ്യം വില്‍പ്പന നടത്തി വന്നിരുന്ന രാജമ്മ എന്ന സ്ത്രീയെ 48 കുപ്പി മദ്യവുമായി പാലക്കാട് ഐബിയും അഗളി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയി രുന്നു.