മണ്ണാര്‍ക്കാട്:’സംശുദ്ധം സദ്ഭരണം’ എന്ന സന്ദേശവുമായി പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ക്ക് ഇന്ന് വൈകിട്ട് 6ന് മണ്ണാര്‍ക്കാട് ടൗണില്‍ ആവേശോജ്ജ്വല സ്വീ കരണം നല്‍കും.ജാഥാ നായകന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍,യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, വി.ഡി.സതീശന്‍, പി.ജെ. ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍,അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി.ദേവ രാജ ന്‍,ജോണ്‍ ജോണ്‍,ഷാഫി പറമ്പില്‍,ലതിക സുഭാഷ്,ജോണി നെല്ലൂ ര്‍,സനല്‍ തുടങ്ങിയ യു.ഡി.എഫിന്റെ സമുന്നത നേതാക്കള്‍ അണി നിരക്കുന്ന ജാഥയെ ആശുപത്രിപ്പടി ജംഗ്ഷനില്‍ നിന്ന് ബാന്റ് മേള ത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടി യോടെ മുബാസ് ഗ്രൗണ്ടില്‍ സജ്ജീകരിക്കുന്ന സ്വീകര ണ വേദിയിലേക്ക് ആനയി ക്കും.തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന സ്വീകരണ സമ്മേളന ത്തില്‍ ജാഥാ നായകന്‍ രമേശ് ചെന്നിത്തല, മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി,യു.ഡി.എഫ് കണ്‍വീ നര്‍ എം.എം.ഹസ്സന്‍, ഡോ.എം.കെ.മുനീര്‍, വി.ഡി.സതീശന്‍ ,പി.ജെ. ജോസഫ്,എന്‍.കെ.പ്രേമചന്ദ്രന്‍,അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി.ദേവരാജന്‍,ജോണ്‍ ജോണ്‍, ഷാഫി പറമ്പില്‍, ലതിക സുഭാഷ്, ജോണി നെല്ലൂര്‍,എന്‍.ഷംസുദ്ദീന്‍, വി.കെ.ശ്രീകണ്ഠന്‍,കളത്തില്‍ അബ്ദുള്ള, പി.ബാലഗോപാല്‍ തുടങ്ങിയവര്‍ സംസാരിക്കും.
അഞ്ച് വര്‍ഷക്കാലമായി ഇടതുഭരണത്തിലൂടെ നഷ്ടപ്പെട്ട കേരള ത്തിന്റെ ഐശ്വര്യം വീണ്ടെടുക്കുകയാണ് ഐശ്വര്യ കേരള യാത്ര യുടെ ലക്ഷ്യം.യു.ഡി.എഫിന്റെ ബദല്‍ വികസന കരുതല്‍ മാതൃ കകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പി നാ യുള്ള പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെ ടു ത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യം.രാജ്യവും സംസ്ഥാനവും നേരിടുന്ന ആനുകാലിക രാഷ്ട്രീയ വിഷയങ്ങളുടെ വിശദീകരണവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതികളും ജാഥയില്‍ തുറന്നു കാണിക്കും.ജാഥക്ക് നല്‍കുന്ന സ്വീകണ സമ്മേളനം ചരിത്രവിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.എ.സലാം,കണ്‍വീനര്‍ പി.സി.ബേബിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടി.എ.സിദ്ദീഖ്,പി.അഹമ്മദ് അഷ്‌റ ഫ്,പി.ആര്‍.സുരേഷ്,വി.വി.ഷൗക്കത്തലി, ഹമീദ് കൊമ്പത്ത് പങ്കെടുത്തു.