മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് രാജീവ് ഗാന്ധി യൂണിറ്റ് രൂപീകര ണത്തിന്റെ ഭാഗമായി ചേറുകുളം യൂണിറ്റ് രൂപീകരണവും, മെമ്പര്‍ ഷിപ്പ് വിതരണവും നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസി ഡന്റ് ഗിരീഷ് ഗുപ്ത ഉത്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഹാരിസ് തത്തേങ്ങലം അദ്ധ്യക്ഷനായി.

യൂത്ത് കോണ്‍ഗ്രസ് ചേറുകുളം യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് മനോജ് പാറോക്കോട്ടില്‍, വൈസ് പ്രസിഡന്റുമാരായി അശ്വതി, അജ്മല്‍ ജനറല്‍ സെക്രട്ടറി എബിന്‍, സെക്രട്ടറിമാരായി അനില്‍കുമാര്‍,ശരത്, വിഷ്ണു, ഷെഫിലാസ്, രാകേഷ്,ഖജാന്‍ജിയായി അരുണ്‍ എന്നിവരെ തിരെഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.പി മുഹമ്മദലി, മാത്തച്ചന്, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!