കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാവേദി യുടെ നേതൃത്വത്തില്‍ സാന്ത്വന പരിചരണം എന്ന വിഷയത്തില്‍ അറിവരങ്ങ് സംഘടിപ്പിച്ചു.ലൈബ്രറി കൗണ്‍സില്‍ നേതൃസമിതി കണ്‍വീനര്‍ മാമ്പറ്റ അസീസ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസി ഡണ്ട് കെ.ശൈലജ അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ മാസ്റ്റര്‍ വിഷയാ വതരണം നടത്തി.ലൈബ്രറി പ്രസിഡണ്ട് സി.മൊയ്തീന്‍കുട്ടി ആമുഖ പ്രഭാഷണം നടത്തി.വൈസ് പ്രസിഡണ്ട് കെ.രാമകൃഷ്ണന്‍, ഭരണ സമിതി അംഗങ്ങളായ കെ.ഷൗക്കത്തലി, എ.സുബ്രഹ്മണ്യന്‍, സി. ശങ്കരനാരായണന്‍, വനിതാവേദി അംഗങ്ങളായ ശൈലജ, സത്യഭാമ ,സുബൈദ, അര്‍ഷിദ, പ്രേമ, ലീല, ശ്യാമള, എന്നിവര്‍ നേതൃത്വം നല്‍കി.സെക്രട്ടറി എം ചന്ദ്രദാസന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!