കോട്ടോപ്പാടം: ആസൂത്രണ സമിതിയില്‍ ഇടതുപക്ഷ അംഗങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്നാരോപിച്ച് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി യോഗത്തില്‍ വാക്കേറ്റമുണ്ടായി.പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പില്‍ സ്വന്തക്കാരെ തിരുകി കയറ്റിയെന്നും പഞ്ചായ ത്ത് അംഗങ്ങളെ നോക്കുകുത്തികളാക്കിയെന്നുമാണ് പ്രതിപക്ഷ ത്തിന്റെ ആരോപണം.ഇതേ തുടര്‍ന്ന് പ്രതിപക്ഷം യോഗം ബഹി ഷ്കരിച്ചു.എന്നാല്‍ പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിത മാണെന്ന് പഞ്ചായത്ത് ഭരണസമിതി പ്രതികരിച്ചു.ഇനിയും വിദഗ്ദരെ ഉള്‍പ്പെടുത്താനുണ്ടെങ്കില്‍ ഉള്‍പ്പെടുത്താമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ഭരണ സമിതി അറിയിച്ചു.