മണ്ണാര്‍ക്കാട് :കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാര്‍ ത്ഥി സംഘത്തിലെ ഒരാള്‍ മുങ്ങി മരിച്ചു.മലപ്പുറം എടപ്പറ്റ വെള്ളിയ ഞ്ചേരിയിലെ എളമ്പിലാവില്‍ ഇബ്രാഹിമിന്റെ മകന്‍ അബ്ദുല്‍ റഹിം (16 ) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ യാണ് കുമരംപുത്തൂര്‍ പയ്യനെടം എടേരം തൂക്കുപാലത്തിനു സമീപ മാണ് അപകടം .സുഹൃത്തിന്റെ വീട്ടില്‍ മരണാനന്തര ചടങ്ങിനെ ത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍ .പുഴയില്‍ കൂട്ടുകാരോടൊപ്പം ഫോട്ടോയെടുക്കാനും ,കുളിക്കാനും ഇറങ്ങിയതായിരുന്നു റഹീം .ഇതിനിടെ കയത്തില്‍ പെട്ട് മുങ്ങിത്താഴുകയായിരുന്നു . പുഴയില്‍ ഒഴുക്ക് കുറവാണെങ്കിലും കഴിഞ്ഞ മലവെള്ളപ്പാച്ചിലില്‍ പലയി ടത്തും കയങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ കയത്തില്‍പ്പെട്ടാണ് അപക ടമുണ്ടായത് .സമീപവാസികള്‍ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ രക്ഷ പെടുത്തി വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റഹീമിനെ രക്ഷിക്കാനായില്ല .റഹീമും കൂട്ടുകാരും എടത്തനാട്ടുകര കോട്ട പ്പള്ള സുന്നി മസ്ജിദില്‍ ദര്‍സ് വിദ്യാര്‍ത്ഥികളും ,എടത്തനാ ട്ടുകര ഗവണ്മെന്റ് ഓറിയന്റല്‍ ഹൈ സ്‌കൂളിലെ പ്രൈവറ്റ് പ്ലസ് വണ്‍ വിദ്യാര്ഥിയുമാണ്.മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു .മാതാവ് : അസ്മാബി സഹോദരങ്ങള്‍: അലി അക്ബര്‍, ആമിന ബീവി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!