മണ്ണാര്‍ക്കാട്:കോവിഡാനന്തര കാലത്ത് സ്‌കൂളിലെത്തുന്ന വിദ്യാ ര്‍ത്ഥികള്‍ ഒരു വര്‍ഷം മുമ്പ് കണ്ടതിനേക്കാള്‍ മെച്ചപ്പെട്ട സ്‌കൂളാ യിരിക്കും കാണുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയി ല്‍ അട്ടപ്പാടി കാരറ ജിഎല്‍പിഎസ് ഉള്‍പ്പടെ അഞ്ച് സ്‌കൂള്‍ കെട്ടിട ങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കു ക യായിരുന്നു അദ്ദേഹം.എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാ ക്കാന്‍ നമ്മുടെ നാട്ടില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.പല സ്‌കൂ ളുകളുടേയും പശ്ചാത്തല- അക്കാദമിക സൗകര്യങ്ങളാണ് ഉറപ്പാ ക്കിയത്.
സംസ്ഥാനത്ത് ആകെ 111 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ണതയിലെ ത്തി.കിഫ്ബിയുടെ വലിയ സഹായമാണ് ഇതിലേക്ക് ലഭിച്ച ത്. പ്രതികൂല സാഹചര്യങ്ങളിലും മികച്ച രീതിയിലുള്ള വിദ്യാഭ്യാ സം നല്‍കാന്‍ കഴിഞ്ഞതിന്റെ ഉദാഹരണമാണ് കോവിഡ് പശ്ചാത്ത ലത്തിലും എല്ലാ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്‍കാ നായത്. അഭിമാനാര്‍ഹമായ രീതിയിലാണ് കേരള പൊതുവിദ്യാ ഭ്യാസ വകുപ്പ് പ്രതിസന്ധിഘട്ടങ്ങളെ നേരിട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കിഫ്ബിയുടെ അഞ്ചു കോടി ധനസഹായത്തില്‍ സംസ്ഥാനത്തെ 22 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്നു കോടിയില്‍ 21 കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട്, നബാര്‍ഡ്, സമഗ്രശിക്ഷ, ജനപ്രതിനിധികളുടെ ആസ്തി വിക സന ഫണ്ട്, ഗ്രാമപഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹി ച്ചത്. ഭൗതിക സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാ യി കിഫ്ബിയുടെ അഞ്ച് കോടി ധനസഹായത്തില്‍ ഒരു നിയേജക മണ്ഡലത്തില്‍ ഒന്ന് എന്ന രീതിയില്‍ നിര്‍മിക്കുന്ന 141 കെട്ടിടങ്ങ ളില്‍ 66 എണ്ണത്തിന്റെയും കിഫ്ബിയുടെ മൂന്നു കോടിയില്‍ 44 സ്‌കൂളുകളുടെയും ഉദ്ഘാടനം നേരത്തെ കഴിഞ്ഞിട്ടുണ്ട്.
ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കല്ലിങ്കല്‍പാടം ജി.എച്ച്.എസ.്എസ്, ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ്, എലപ്പുള്ളി ജി.യു.പി.എസ്, അട്ടപ്പാടി കാരറ ജി.എല്‍.പി.എസ് എന്നിവിടങ്ങളിലെ അഞ്ച് സ്‌കൂളുകളാണ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിച്ചത്.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീ ന്ദ്രനാഥ് അധ്യക്ഷനായ പരിപാടിയില്‍ ധനമന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാതല പരിപാടികളില്‍ മന്ത്രിമാരായ എ.കെ ബാലന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ദേവദാസ്, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായ ത്ത് പ്രസി ഡന്റ് രാധാമുരളി, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍: മന്ത്രി എ.കെ ബാലന്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ല യിലെ വിവിധ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനപ്ര വര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ജില്ലാതല പരിപാടിയില്‍ അധ്യക്ഷനായി മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കല്ലിങ്കല്‍പ്പാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 3.5 കോടി ചെലവില്‍ മൂന്നു നില കളിലായി 12 ക്ലാസ്സ് മുറികള്‍, അഞ്ച് ലാബ്, കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റാഫ് റൂം ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മി ച്ചിരിക്കുന്നത്. ഇതിനു പുറമെ ഹൈസ്‌കൂള്‍ വിഭാഗത്തിനായുള്ള കെട്ടിടത്തിന്റെ നിര്‍മാണവും ഉടന്‍ ആരംഭിക്കും.
10 വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.പി വിഭാഗം മാത്രമുണ്ടായിരുന്ന സ്‌കൂ ളില്‍ അടിസ്ഥാനസൗകര്യ വികസനങ്ങളോടെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എല്ലാ സൗക ര്യങ്ങളോടും കൂടി താമസിച്ച് പഠിക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പെരി ങ്ങോട്ടുകുറിശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. ഇത്തരത്തില്‍ ഉദ്ഘാടനം കഴിഞ്ഞ ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ്, എലപ്പുള്ളി ജി.യു.പി.എസ്, അട്ടപ്പാടി കാരറ ജി.എല്‍.പി.എസ് എന്നീ സ്‌കൂളു കളുടേയും അടിസ്ഥാന നിലവാരം മെച്ചപ്പെട്ടതാക്കി മാറ്റാന്‍ കഴി ഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ടി.കെ.ദേവദാസ് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് രാധാമുരളി, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങി യവര്‍ പരിപാടിയില്‍ പങ്കെടുത്തു.