മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ കൊ ടുവാളിക്കുണ്ട് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തില്‍ നടപ ടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ അംഗവുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി നാളെ 12 മണിക്കൂര്‍ സത്യാഗ്രഹ സമരം നടത്തും.യുവതി മരിച്ച സംഭവ ത്തില്‍ കാരണക്കാരനായ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കു ക,സൗജന്യ ചികിത്സ നല്‍കേണ്ട താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്ക് കൈക്കൂലി വാങ്ങുന്നത് തടയുക,സര്‍ക്കാര്‍ ശമ്പളം വാങ്ങി ഫീസ് ഈടാക്കി സമാന്തര ആശുപത്രി നടത്തുന്ന ഡോക്ടര്‍ ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാ ണ് സമരം.മണ്ണാര്‍ക്കാട് കുടു ബില്‍ഡിംഗ് പരിസരത്താണ് അരുണ്‍ കുമാര്‍ പാലക്കുറുശ്ശി സത്യാഗ്രഹ സമരം നടത്തുക.