മണ്ണാര്‍ക്കാട് :ടൗണില്‍ വച്ച് ലോറി തട്ടി ബൈക്ക് യാത്രികന് മരി ച്ചു.അട്ടപ്പാടി കക്കുപ്പടി ആശാരിത്തൊടി വീട്ടില്‍ മുഹമ്മദ് ഷാഫി (41) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 11ന് ടൗണിലെ ധര്മ്മര് കോവിലിന് സമീപത്ത് വച്ചാ യിരുന്നു അപകടം.മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലേക്ക് പോവുക യായിരുന്ന ഷാഫിയുടെ ബൈക്കില്‍ അതേ ദിശയില്‍ വന്ന ലോറി തട്ടുകയായിരുന്നു.നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ ഷാഫി യുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങിയതാ യി ദൃക്സാക്ഷികള്‍ പറയുന്നു.ഗുരുതരമായി പരിക്കേറ്റ ഷാഫിയെ ഉടന്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനാ യില്ല.നഗരസഭ ചെയര്മാന് ഫായിദ ബഷീര്‍,കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ പാലക്കുറുശ്ശി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറിയെ ചൂരിയോട് ഭാഗത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു. ഡ്രൈവര്‍ ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.മരിച്ച ഷാഫി കക്കുപ്പടിയില്‍ റേഷന്‍ കടയ്ക്ക് സമീപം ബാര്‍ബാര്‍ ഷോപ്പ് നടത്തി വരികയായിരുന്നു.