അലനല്ലൂര്‍:അലനല്ലൂരില്‍ ഇരുവിഭാഗം വ്യാപാരികള്‍ തമ്മില്‍ ഏറ്റു മുട്ടി.ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്ന സംഭവം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സ്ഥാ നത്തെ ചൊല്ലിയുള്ള അവകാശ തര്‍ക്കം കോടതിയുടെ പരിഗണന യിലിരിക്കെ വ്യാപാരഭവനില്‍ ഇരു വിഭാഗങ്ങളും ഒരേ സമയത്ത് പരിപാടികള്‍ സംഘടിപ്പിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ബാബു കോട്ടയില്‍ വിഭാഗം യൂണിറ്റ് പ്രസിഡന്റ് കെ.ലിയാക്കത്ത് അലിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ വും ടി.നസിറുദ്ധീന്‍ വിഭാഗം യൂണിറ്റ് പ്രസിഡന്റ് സുബൈര്‍ തുര്‍ ക്കിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനും പഠന ക്ലാ സും ഒരേ സമയത്ത് വ്യാപാര ഭവനില്‍ സംഘടിപ്പിച്ചിരുന്നു.
സ്വീകരണ പരിപാടി തുടങ്ങാനിരിക്കെ മറുവിഭാഗം സ്ഥലത്തെത്തി ചടങ്ങ് നടക്കുന്നിടത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാ ല്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തവരെ അകത്തേക്ക് കയറ്റില്ലെന്ന് കെ.ലിയാ ക്കത്തലിയുടെ നേതൃത്വത്തിലുള്ളവര്‍ പറഞ്ഞതോടെയാണ് സംഘ ര്‍ഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ പ്രദേശ ത്ത് നേരത്തെ നിലയുറപ്പിച്ചിരുന്ന പൊലീസ് ലാത്തിവീശി. സുബൈര്‍ തുര്‍ക്കി ഉള്‍പ്പെടെയുള്ളവര്‍ക്കും നാട്ടുകല്‍ എസ്.ഐ അനില്‍ മാത്യുവിന്റെ കൈപ്പത്തിക്കും പരിക്കേറ്റു. പരിക്കേറ്റ സുബൈര്‍ തുര്‍ക്കി വട്ടമ്പലത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ യിലാണ്. സംഭവത്തില്‍ നാട്ടുകല്‍ പൊലീസ് കേസെടുത്തു. കോട തിയെയും, പോലീസിനെയും വെല്ലുവിളിച്ചു കൊണ്ടാണ് ഒരു വിഭാ ഗം ആളുകള്‍ സംഘര്‍ഷവസ്ഥ സൃഷ്ടിച്ചതെന്ന് വ്യാപാരി വ്യവസാ യി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ പറ ഞ്ഞു. കോടതിയുടെ അനുമതിയോടെയാണ് തങ്ങള്‍ സ്ഥലത്തെത്തി യതെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും സുബൈര്‍ തുര്‍ക്കി പറഞ്ഞു.