മണ്ണാര്‍ക്കാട്:എം. ഇ. എസ് കല്ലടി കോളേജില്‍ സര്‍ക്കാര്‍ ഈ വര്‍ഷം പുതുതായി അനുവദിച്ച എയ്ഡഡ് പി.ജി കോഴ്‌സായ എം.എസ് സി ഫോറന്‍സിക് സയന്‍സ്, യു.ജി.സി അനുവദിച്ച ബി-വോക്ക് കോഴ്‌ സായ ട്രവല്‍ ആന്‍ഡ് ടൂറിസം തുടങ്ങിയവയിലേക്കുളള പ്രവേശന ത്തിനായി ഈ മാസം ആറിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോറന്‍സിക് സയന്‍സ്, മൈക്രോബയോളജി, സുവോളജി, ബോട്ട ണി, കെമിസ്ട്രി, ഫിസിക്‌സ്, ബയോകെമിസ്ട്രി, ബയോടെക്‌നോ ളജി, ജെനിറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, ബിസിഎ തുടങ്ങിയ ബി.എസ് സി കോഴ്‌സുകളും, ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ബിടെക് ഐടി,ബിവോക് ഫോറന്‍സിക് സയന്‍സ്, ബിവോക് അപ്‌ളൈഡ് മൈക്രോബയോളജി തുടങ്ങിയ ഡിഗ്രികള്‍ കഴിഞ്ഞവര്‍ക്കും പുതി യ എയ്ഡഡ് കോഴ്‌സായ എം.എസ്.സി ഫോറന്‍സിക് സയന്‍സില്‍ പ്രവേശനത്തിന് അവസരമുണ്ടായിരിക്കും. വിശദവിവരങ്ങള്‍ info@meskc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എം. ഇ.എസ് കല്ലടി കോളേജില്‍ പുതുതായി അനുവദിച്ച എയ്ഡഡ് കോഴ്‌സായ ഫോറന്‍സിക് സയന്‍സിലേക്കുളള അധ്യാപക തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു.ബന്ധപ്പെട്ട വിഷയത്തില്‍ യോഗ്യ തയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം ആറിന് ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാ കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!