മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടി പ്പിക്കുന്ന മറഡോണ അനുസ്മരണ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണ മെന്റിന് ഫെബ്രുവരി ഒന്ന് മുതല്‍ തുടക്കമാകും.വൈകീട്ട് 7.30ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. എംഎഫ്എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ ന്റുമായ മുഹമ്മദ് ചെറൂട്ടി അധ്യക്ഷനാകും.വാര്‍ഡ് കൗണ്‍സിലര്‍ ഇബ്രാഹിം മുഖ്യാതിഥിയായിരിക്കും.

ഏഴ് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ടൗണ്‍ ക്ലബ്ബ് തച്ചമ്പാറ,ബ്ലൈസ് പാലക്കാഴി, വൈസിസി പറശ്ശേരി, ഒബേ ബോ യ്‌സ് പറശ്ശീരി, ഐ പ്ലാനറ്റ് ഫിഫ മണ്ണാര്‍ക്കാട്,ഫ്രന്റ്‌സ് ചങ്ങലീരി, ടൗണ്‍ ടീം ആര്യാമ്പാവ്, വില്‍പ്പവര്‍ അലനല്ലൂര്‍ എന്നീ ടീമുകള്‍ മാറ്റുരയ്ക്കുമെന്ന് എംഎഫ്എ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു അറിയിച്ചു.മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ജലസംഭരണിക്ക് സമീപ ത്തുള്ള ഗോള്‍ഡന്‍ ബൂട്ട് ടര്‍ഫില്‍ എല്ലാ ദിവസവും രാത്രി എട്ട് മണി മുതല്‍ ഒമ്പത് മണി വരെയാണ് മത്സരം.ഉദ്ഘാടന മത്സരത്തില്‍ ടൗണ്‍ ക്ലബ്ബ് തച്ചമ്പാറയും ബ്ലൈസ് പാലക്കാഴിയും തമ്മില്‍ ഏറ്റുമുട്ടും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!