മണ്ണാർക്കാട്: കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ശമ്പള പരിഷ്ക്കരണ റി പ്പോർട്ട് അധ്യാപകർക്കും ജീവനക്കാർക്കും കനത്ത നഷ്ടമാണുണ്ടാ ക്കിയതെന്ന് കേരള ഹയർ സെക്കന്ററി ടീച്ചേഴ്സ് യൂണിയൻ (കെ .എസ്.ടി.യു) പാലക്കാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. അടുത്ത ശമ്പള പരിഷ്ക്കരണം 2026 ൽ കേന്ദ്ര ശമ്പള പരിഷ്ക്കരണത്തിന് ശേഷം മാ ത്രമെന്ന് പറയുന്നത് യഥാർത്ഥത്തിൽ രണ്ടു വർഷത്തെ ആനുകൂ ല്യങ്ങൾ നിഷേധിക്കുന്നതിന് തുല്ല്യമാണ്. അഞ്ചുവർഷ ത്തിലൊരി ക്കൽ ശമ്പള പരിഷ്ക്കരണമെന്ന തത്വം ഇവിടെ അട്ടിമറിക്കപ്പെ ടു ന്നു. അടുത്ത പരിഷ്ക്കരണം രണ്ടു വർഷത്തേക്ക് നീട്ടിവെക്കാൻ തീരുമാനമെടുക്കാനുള്ള അധികാരം ശമ്പളകമ്മീഷനില്ല.മുൻകാല പരിഷ്ക്കരണങ്ങളിൽ നൽകിയിരുന്ന സർവ്വീസ് വെയ്റ്റേജ് നിർ ത്തലാക്കിയത് ജീവനക്കാർക്ക് ഇരുട്ടടിയാണ്. സർവ്വീസ് ദൈർഘ്യ മുള്ളവരെയും പെൻഷനെയും പെൻഷൻ കമ്മ്യൂട്ടേഷനെയും പ്രതി കൂലമായി ബാധിക്കുന്ന തീരുമാനമാണിത്. കഴിഞ്ഞ പരിഷ്ക്കരണ ത്തിൽ 12 ശതമാനം ഫിറ്റ്മെൻ്റ് ആനുകൂല്യം നൽകിയിരുന്നത് ഇത്ത വണ വെട്ടിക്കുറച്ചു. എച്ച് ബി എ, ഇൻഷുറൻസ്, എന്നിവയെ ക്കുറിച്ച് റിപ്പോർട്ടിൽ ഒരു പരാമർശവുമില്ല.റിപ്പോർട്ടിൻ്റെ തുടക്കം മുതൽ കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക സ്ഥിതി മോശമാണെന്ന് പറയുകയും എന്നാൽ ഗ്രോത്ത് റിപ്പോർട്ടിൽ ദേശീയ ശരാശരിയേ ക്കാൾ മുന്നിലാണെന്ന് പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.
ശമ്പള പരിഷ്ക്കരണത്തിന് നാളിതുവരെ സ്വീകരിച്ചിരുന്ന മാർഗ്ഗ രേഖകളെ തകിടംമറിച്ചു കൊണ്ട് വളരെ കൗശലപൂർവ്വം തൊഴി ലാളികളെ വഞ്ചിക്കുന്ന ഒരു നിലപാടാണ് ഈ ശമ്പള പരിഷ്ക്കരണം സ്വീകരിച്ചിരിക്കുന്നത്. ഇത് ഈ ശമ്പള പരിഷ്ക്കരണത്തെ മാത്രമല്ല വരും കാലങ്ങളിൽ വരാനിരിക്കുന്ന ശമ്പള പരിഷ്ക്കരണങ്ങളെ പോലും ദോഷകരമായി ബാധിക്കുന്ന തികച്ചും തൊഴിലാളി വിരു ദ്ധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു കെ.എച്ച്.എസ്.ടി.യു സംസ്ഥാ ന സെക്രറട്ടറി സി.സെയ്തലവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഷ്‌റഫ് പാലൂർ അധ്യക്ഷനായി.ജില്ല ജനറൽ സെക്രട്ടറി കെ.കെ നജ്മുദ്ദീൻ, കെ.എച്ച് ഫഹദ്, പി.അബ്ദുൽ സലിം, എം.പി സാദിഖ്, കെ. കെ മുഹമ്മദ് അമീൻ, കെ.എ ഹുസ്നി മുബാറക്, സി.പി മൊയ്‌തീൻ, വി.പി ഫൈസൽ, ഒ.മുഹമ്മദ് അൻവർ, ടി.എസ് അബ്ദുൽ റസാഖ്, എം.ടി ഇർഫാൻ, സാജിദ് ചെർപ്പുളശ്ശേരി, എൻ.ഹബീബ് റഹ്മാൻ,
ഒ.ഷൗക്കത്തലി, കെ.ടി മുക്താർ, പി.സി.എം ഹബീബ്, സി.പി മുഹ മ്മദ് മുസ്തഫ സംബന്ധിച്ചു.