മണ്ണാര്‍ക്കാട്:32-ാമത് ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നടന്ന സൈക്കിള്‍ റാലി ശ്രദ്ധേയമായി. പാല ക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ,മണ്ണാര്‍ക്കാട് ആര്‍ടിഒ,ട്രാഫിക് പോലീസ്,മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് എന്നിവര്‍ സംയുക്തമായാ ണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ട്രാഫിക് എസ്‌ഐ യൂസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഎം രവികുമാര്‍ റോഡ് സുരക്ഷയെ കുറിച്ച് ക്ലാസ്സെടുത്തു.മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് പ്രസിഡന്റ് അബ്ദു ഒമല്‍,സെക്രട്ടറി അസ്ലം കെഎച്ച്,ട്രഷറര്‍ മുനീര്‍ മാസ്റ്റര്‍ ഭാര വാഹികളായ ഡിവൈഎസ്പി എം ഷഫീക്ക്,ഹുസൈന്‍ കളത്തില്‍, ഡോ.ഫസല്‍ പൂക്കോയ,ഷെമീര്‍ യൂണിയന്‍,അബു റജ,പ്രവീണ്‍ ബാബു എന്നിവരുള്‍പ്പടെ 35 ഓളം റെഡര്‍മാര്‍ റാലിയില്‍ അണി നിരന്നു.അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷെയ് മോന്‍ ചാക്കോ സ്വാഗതവും ദേവിദാസന്‍ നന്ദിയും പറഞ്ഞു.