മണ്ണാര്‍ക്കാട് :പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാ നോ സിന്റെയും തിരുനാളിന് കൊടിയേറി.ഇടവക വികാരി ഫാ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി കൊടിയേറ്റ് നടത്തി.തുടര്‍ന്ന് അസി. വികാ രി ഫാ. ഷിന്‍സ് കാക്കാനിയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബ്ബാന, ലദീഞ്ഞ് എന്നിവ നടന്നു. കോവിഡ് 19 പ്രതിരോധ മാനദന്ധങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെയാണ് തിരുനാള്‍ ആഘോഷം കമീകരിച്ചിരിയ്ക്കുന്നത്. ഇന്ന് നടന്ന ആഘോഷമായ വി.കുര്‍ബ്ബാനയ്ക്ക് ഫാ.ജിബിന്‍ പുലവേലില്‍,ഫാ.റെന്നി കാഞ്ഞിര ത്തിങ്കല്‍,ഫാ.ജെയ്‌മോന്‍ പള്ളിനീരാക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.ഫാ.ജെയ്‌സണ്‍ ആക്കാപ്പറമ്പില്‍ സന്ദേശം നല്‍കി.ഇടവക അസി. വികാരി ഫാ. ഷിന്‍സ് കാക്കാനിയുടെ നേതൃത്വത്തില്‍ പള്ളിക്കുചുറ്റും തിരുനാള്‍ പ്രദക്ഷിണം നടത്തും. തുടര്‍ന്ന് സമാപനാ ശീര്‍വ്വാദത്തോടുകൂടി തിരുനാള്‍ സമാപിക്കും. ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി, അസി. വികാരി ഫാ. ഷിന്‍സ് കാക്കാ നിയില്‍, കൈക്കാരന്മാരായ ജോസ് കാട്രുകുടിയില്‍, ബേബി കണ്ണം പള്ളില്‍, ഇടവക കുടുംബ കൂട്ടായ്മ പ്രതിനിധികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!