മണ്ണാര്‍ക്കാട്:ജില്ലയില്‍ ആദ്യ ദിനം 83.84 ശതമാനം കുട്ടികള്‍ക്ക് പള്‍ സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.അഞ്ചു വയ സ്സിനു താഴെയുള്ള 177297 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് വിതരണം ചെയ്തത്.അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള 680 കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കിയിട്ടുണ്ട്. ആകെ 211468 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കാനുള്ളത്. ഇതില്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള 162392 പേരും നഗരപ്രദേശങ്ങളില്‍ നിന്നുള്ള 14905 പേരും ഉള്‍പ്പെടും. ഇന്ന് ബൂത്തു കളിലൂടെ തള്ളിമരുന്ന് നല്‍കാനാകാതിരുന്ന കുട്ടികള്‍ക്ക് വരും ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിലൂടെ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജല്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സ്ത്രീകളുടേയും കുട്ടി കളുടേയും ആശുപത്രിയില്‍ വെച്ച് നിര്‍വഹിച്ചു. കോവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ പാലക്കാട് നഗരസഭാ ആ രോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സ്മിതേഷ് അദ്ധ്യ ക്ഷനായി, പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ അനുപമ നായര്‍, ജൂനിയര്‍ അ ഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, വനിതകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ ജയശ്രീ, ഡെപ്യൂട്ടി ഡി.എം.ഒ പി.എന്‍. അനൂപ് കുമാര്‍ മാസ് മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, പാലക്കാട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. മുത്ത് കുമാര്‍, ജില്ലാ പബ്ലിക്ക് ഹെല്‍ ത്ത് നഴ്സ് ഇ.ഡി മഹീന എന്നിവര്‍ പങ്കെടുത്തു.

കോട്ടോപ്പാടം: പള്‍സ് പോളിയോ പഞ്ചായത്ത് തല ഉത്ഘാടനം കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍ വ്വഹിച്ചു.ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചേയര്‍പേര്‍സണ്‍ റജീന ടീച്ചര്‍ അദ്ധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുകല്ലടി, ഡോ.ഹരി കൃഷ്ണ്ണന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് റുഖിയ, സ്റ്റാഫ് നഴ്‌സ് ഷീബ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!