അഗളി: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയു ക്ത മായി വരഗംപാടി ഊരില്‍ ടാലന്റ് ലാബ് പദ്ധതിയുടെ ഭാഗമായി ‘സര്‍ഗ സായാഹ്നം’ സംഘടിപ്പിച്ചു. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഇരുപതോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. സമഗ്ര ശിക്ഷ കേരള ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന് മുഖ്യാഥിതിയായ പരിപാടിയില്‍ ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍ സി.പി. വിജയന്, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, ഉണ്ണികൃഷ്ണന്, പി.ടി.എ. പ്രസിഡന്റ് രാമകൃഷ്ണന്, കെ.ടി. ഭക്തഗിരീഷ് എന്നിവര്‍ പങ്കെടുത്തു.